kuttichathan

My blogs

About me

Gender Male
Location വടകര, India
Introduction കാളകട്ടില്ലത്തെ പശുക്കളെ മേക്കലായിരുന്നു ജോലി എന്നാണ് ഓര്‍മ്മ.. അക്കാലത്തെ കുരുത്തക്കേടുകള്‍ക്കെതിരെ എന്റെ ചിലസമരങ്ങള്‍ വലിയ തംബ്രക്കാന്‍മാര്‍ക്ക് ഇഷ്ട്ടപ്പെട്ടില്ല.സമരങ്ങള്‍ അവരെ വല്ലാതെ ഭയപ്പെടുത്തി ബേജാറായി... എന്നെ കൊന്നു... കൊലപാതകമാണെന്ന് മനസിലായാല്‍ എന്റെ ആള്‍ക്കാര്‍ ഇല്ലം കത്തിക്കും എന്ന പേടിയാല്‍ അവരെന്നെ ഒരു ദൈവമാക്കി.. കഥകള്‍ പറഞ്ഞു പരത്തി.. കള്ളും,എള്ളും,എന്റെ ഇഷ്ട്ട വസ്തുക്കളാക്കി. അമ്പലങ്ങള്‍ പണിത് അതിനുള്ളില്‍ എന്റെ സമരത്തെ കുടിയിരുത്തി..കൊന്നതിനു ശേഷം എന്റെ ശരീരം കഷണങ്ങളാക്കി മാറ്റി പലസ്ഥലങ്ങളില്‍ കൊണ്ടിട്ടു. അവ ചെന്ന് വീണ വസ്തുകളുമായി ബന്ധിപ്പിച്ച് പുതിയ പേരുകളില്‍ ഞാനിന്നു അറിയപ്പെടുന്നു.... തീയില്‍ വീണിടത്ത് തീക്കുട്ടിചാത്തനയും, പൂവില്‍ വീണിടത്ത് പൂക്കുട്ടിചാത്തനയും, കൈതോലയില്‍ വീണിടത്ത് കൈതോലക്കുട്ടിചാത്തനയും, കരിയില്‍ വീണിടത്ത് കരിക്കുട്ടിചാത്തന്‍ ആയും പല പേരുകളില്‍ ...... ബ്ലോഗില്‍ വീണ ഈ കുഞ്ഞി കുട്ടിച്ചാത്തനെ വേണമെങ്കില്‍ നിങ്ങള്‍ക്കു ബ്ലോക്കുട്ടിചാത്തന്‍ എന്ന് വിളിക്കാം.. എനിക്ക് പൊയ്കണ്ണുകള്‍ വച്ച് എന്റെ കാഴ്ച മറയ്ക്കാന്‍ ശ്രമിച്ചു..പക്ഷെ .. ഇന്നും സവര്‍ണ്ണത അടിച്ചേല്‍പ്പിച്ച പൊയ് കണ്ണും കൊണ്ട് ഞാന്‍ കാഴ്ചകള്‍ കാണുന്നു... കാഴ്ചപ്പാടുകള്‍ മാറുന്നില്ല!! ഞാന്‍ കുട്ടിച്ചാത്തന്‍ ... കുഞ്ഞികുട്ടിച്ചാത്തന്‍,......