അമ്മ മലയാളം സാഹിത്യ മാസിക

My blogs

About me

Location India
Introduction █ നമസ്കാരം..അമ്മ മലയാളം സാഹിത്യ മാസികയിലേക്ക് ഹാര്‍ദ്ദമായ സ്വാഗതം█ മലയാളം അമ്മയാണ്. നാവിന്‍ തുമ്പില്‍ ഇറ്റിച്ച മുലപ്പാലല്‍ മധുരം പോലെ,അമ്മയുടെ സ്നേഹം പോലെ,മലയാള ഭാഷ നമ്മുടെ രക്തത്തോട് അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. എന്നാല്‍ കാലത്തിന്റെ ഗതിവേഗത്തില്‍ ആ മലയാളത്തെ നാം മറക്കുകയാണോ? മലയാളം സംസാരിച്ചാല്‍ തന്റെ അഭിമാനം കുറയുന്നതുപോലെ തോന്നുന്ന ആളുകള്‍ ജീവിക്കുന്ന ഈ കാലത്ത്, നമുക്ക് മലയാളികള്‍ക്കിടയില്‍ ഒരു ബന്ധം സ്ഥാപിക്കരുതോ? ഒന്നോര്‍ക്കുക: അമ്മ എന്ന് ആദ്യമായി നമ്മുടെ നാവില്‍ വന്നത് മലയാളത്തില്‍ തന്നെ! ഇങ്ങനെ ചില മനോഭാവത്തിന്റെ ബാക്കി പത്രമാണ് ഇങ്ങനെയൊരു മാസികയാരംഭിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. മലയാളമെന്ന നമ്മുടെ മാതൃഭാഷയിലൂടെ “നിങ്ങള്‍ മനസു തുറക്കൂ... ഇവിടെ നമുക്കോരോരുത്തര്‍ക്കും മനസ് തുറന്ന് സംസാരിക്കാം. ദയവായി എറ്ല്ലായിടത്തും മലയാളത്തില്‍ മാത്രം ടൈപ്പ് ചെയ്യുക. ۩ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച ഗുരുവിന് പ്രണാമം۩