മുകിൽ

My blogs

About me

Location India
Introduction സ്ത്രീ. മറുനാടന്‍ മലയാളി. എഴുതാന്‍ മൂലധനം കാലുവെന്തു ഒരുപാടു ഓടിയതു മാത്രം എന്നു കാണുന്നു. ഇടക്കെപ്പോഴൊക്കെയോ കണ്ണും കാതും ആവശ്യത്തിലധികം തുറന്നു വച്ചതും... കൌതുകം കൊണ്ടു സൂക്ഷിച്ച വളപ്പൊട്ടുകള്‍ പോലെ പലപ്പോഴായി കുറിച്ച വരികള്‍ തുണ്ടുകടലാസ്സുകളില്‍ കാത്തു വച്ചിരുന്നു. പതിമൂന്നുവയസ്സില്‍ എഴുതിയ കവിതകള്‍ അടുത്ത കാലത്തു കണ്ടപ്പോള്‍ അതിശയം തോന്നി. ‘ഞാനോ? കവിതയോ?‘ എന്ന അമ്പരപ്പില്‍ കാവ്യകലയോടുള്ള അതിവിനയവും ആത്മവിശ്വാസക്കുറവും എന്നും തുടര്‍ന്നു. കല എന്ന ആത്മമിത്രം പിടിച്ചുന്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നു ഇവിടേയും വന്നു വീഴില്ലായിരുന്നു. ആധുനിക ടെക്നോളജിയുടെ ഈ സൌകര്യത്തിനോടും നന്ദിയുണ്ടു. ആര്‍ക്കെങ്കിലും അയച്ചുകൊടുത്തു കാത്തിരിക്കേണ്ടതില്ല പ്രസിദ്ധീകരിക്കാന്‍! തോന്നുമ്പോള്‍ എഴുതാം. പ്രസിദ്ധീകരിക്കാം. ഇല്ലെങ്കില്‍ വേണ്ട. എത്ര സൌകര്യം! ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയ്ക്കു നെഞ്ചിലിടിച്ചു നില്ക്കു‍ന്ന ഒരു തേങ്ങലാണു കവിത. അല്ലെങ്കില്‍ എഴുതിയതെല്ലാം. സന്തോഷത്തിന്റെ, സങ്കടത്തിന്റെ, പ്രണയത്തിന്റെ, പ്രണയനഷ്ടത്തിന്റെ, നിസ്സഹായതയുടെ, അമർഷത്തിന്റെ, ചെറുതോ, വലുതോ ആയ തേങ്ങല്‍. നല്ലതോ ചീത്തയോ എന്നൊന്നും അറിയാതെ എല്ലാതരം അഭിപ്രായങ്ങളും പ്രതീക്ഷിച്ചുകൊണ്ടു ഞാനിതു പ്രിയപ്പെട്ട മലയാളികള്‍ക്കു സമര്‍പ്പിക്കുന്നു. സ്നേഹത്തോടെ..