HAMZA ALUNGAL
My blogs
Gender | Male |
---|---|
Occupation | പത്രപ്രവര്‍ത്തകന്‍ |
Location | അഞ്ചച്ചവടി, മലപ്പുറം- കേരളം, India |
Introduction | മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ ഒരു കഥാകൃത്താവണമെന്ന ചെറിയ സ്വപ്‌നവുമായി ജനിച്ചു. 1995 മുതല്‍ ആനുകാലികങ്ങളില്‍ അസ്‌മ എന്നകഥാകാരി ജനിച്ചു. അവള്‍ക്ക് ലഭിച്ച പ്രണയലേഖനങ്ങളുടെ ബാഹുല്യം കണ്ട് പേടിച്ച് ഒരുനാള്‍ അപ്രത്യക്ഷയായി. ഹംസ ആലുങ്ങല്‍ എന്ന കഥാകാരന്റേത് പുനര്‍ജന്മം. അഞ്ച് വര്‍ഷത്തെ ആയുസിനിടക്ക് പുഴവിളിക്കുന്നു. എന്നകഥാ സമാഹാരവും മഴതോരാതെ എന്ന നോവലും ചില നോവലെറ്റുകളും മാത്രം എഴുതിയ ആ കഥാകൃത്തും മൃതിയടഞ്ഞു. ഇപ്പോഴത്തേത് മൂന്നാം ജന്മമാണ്. അവിടെ അക്ഷരങ്ങള്‍കൊണ്ട് അന്നമുണ്ണുന്ന പത്ര പ്രവര്‍ത്തകന്‍. ഇപ്പോള്‍ സിറാജ് ദിനപത്രത്തിന്റെ കോഴിക്കോട് യൂനിറ്റില്‍ സബ് എഡിറ്റര്‍. കലികാലത്തെ കൗമാരങ്ങള്‍, മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍ എന്നീ പുസ്‌തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംബന്ധിച്ച മികച്ച അന്വേഷണ പരമ്പരക്കുള്ള അവാര്‍ഡ്, ദേശീയ ശിശു വികസന കൗണ്‍സില്‍ അവാര്‍ഡ്, സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ പ്രവാസി മാധ്യമ അവാര്‍ഡ്‌്, സാമൂഹിക പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകനുള്ള , സോളിഡാരിറ്റി മാധ്യമ അവാര്‍ഡ്, അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ വിജിലന്റ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. പിതാവ:് പരേതനായ ആലുങ്ങല്‍ അബ്‌ദു മാതാവ്:ഖദീജ |