മുബാറക്ക് വാഴക്കാട്

My blogs

Blogs I follow

About me

Gender MALE
Industry Education
Occupation student
Location vazhakkad/kondotty, muslim/malappuram, India
Introduction ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!
Interests എല്ലാം പുറത്തുപറയാ൯ പറ്റോ??
Favorite Movies സമൂഹത്തിലെ തിന്മകളെ എന്നും ജനങ്ങളുടെ ശ്രദ്ധയിലെത്തിക്കുന്നത് ഹാസ്യം നിറഞ്ഞ സിനിമകളാണ്. പക്ഷേ, ഇന്നാ മേഖല നശിച്ചിരിക്കുന്നു. 'താരേ സമീ൪ പ൪' എന്ന ചിത്രമാണ് ഹൃദയത്തെ കൂടുതലായി സ്വാധീനിച്ചത്.
Favorite Music സംഗീതം...! അതെന്നും എനിക്കൊരു ഹരമായിരുന്നു.. സംഗീതത്തി൯റെ സ൪ഗാത്മക ചലനങ്ങള്ക്കൊപ്പം ചലിക്കുക എന്നത് മാസ്മരിക ലോകത്തേക്ക് പറന്നുയരുന്നതു പോലെയാണ്..!!
Favorite Books എന്നും എ൯റെ ഇഷ്ട താരം ബഷീറാണ്. എന്തോ.., എന്തെന്നില്ലാത്ത ഒരു ആക൪ഷണമാണ് അദ്ദേഹത്തി൯റെ കൃതികളോട്...!! അദ്ദേഹത്തി൯റെ എല്ലാ കൃതികളേയും ഞാ൯ നെഞ്ചിലേറ്റുന്നു..!!