ചീരാമുളക്

My blogs

Blogs I follow

About me

Industry Engineering
Location കോഴിക്കോട്, കേരളം, India
Introduction സർക്കാർ അധ്യാപകരായ മാതാപിതാക്കളുടെ മൂത്ത മകനായി 1979ൽ പൂനൂരിൽ പിറന്നു വീണു. രണ്ട് ഇളയ സഹോദരിമാർ. മനോഹരമായ, വലിയ അല്ലലൊന്നുമില്ലാത്ത ബാല്യം. ആദ്യാക്ഷരം പഠിച്ചത് താമരശേരിയിലെ ഒരു ആംഗലേയ നഴ്സറിയിൽ, പിന്നെ പൂനൂർ സർക്കാർ വക മാപ്പിള L.P,U.Pസ്കൂളുകളിൽ പഠിച്ചു. അയൽ വാസിയെ കല്ലെറിഞ്ഞതിന്ന് ആദ്യമായി ചാർത്തിക്കിട്ടിയ പട്ടമാൺ ചീരാമുളക്. പിന്നീടൊരിക്കൽ സ്കൂളിലെ ടീച്ചറും വിളിച്ചു! 17 വയസ്സിൽ പഠനാർത്ഥം വീട് വിട്ടു. തലശ്ശേരി, ബാൻ‍ഗളൂർ, കോയംബത്തൂർ, മദിരാശി വഴികറങ്ങിത്തിരിഞ്ഞ് ഇരുപത്തഞ്ചാം വയസ്സിൽ പ്രവാസിയായി. ഇപ്പോൾ ഏകമകനും ഏകഭാര്യക്കുമൊപ്പം ദുബൈ മഹാനഗരത്തിൽ ജീവിക്കുന്നു. ജീവിതം ഓർമ്മകളുടെയും സ്വപ്നങ്ങളുടെയും തടവിലാൺ. ഭൂതകാലത്തെക്കൂറിച്ചോർത്ത് ജീവിക്കുന്നവൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണെന്ന് എവിടെയോ വായിച്ചത് ശരിയാണെങ്കിൽ ഞാൻ ആ സ്വർഗ്ഗത്തിൽ തന്നെ. ഒരു ചെറിയ കുപ്പിക്കൂട്ടിലിട്ട് വെച്ച കുറേ നല്ല ഓർമ്മകളും പിന്നെ ചിതറിയ ചില ചിന്തകളും മനസ്സിന്റെ സഞ്ചാരങ്ങളും ഇവിടെ പകർത്തണമെന്നുണ്ട്. വെറുതേ, ചിലപ്പോൾ ഇതുമൊരു ആരംഭശൂരത്വത്തിലവസാനിച്ചേക്കാം, അങ്ങിനെയാകാതിരിക്കട്ടെ!