Mathson

My blogs

About me

Introduction സുഹൃത്തുക്കളെ, ഇത് ഒരു മതപരമായ സംവാദത്തിനു വേണ്ടി തുടങ്ങിയതല്ല. ഞാൻ ഒരു മതത്തിന്റെയും വക്താവുമല്ല. വി. വേദപുസ്തകത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ പരിപൂർണമായി വിശ്വസിച്ചു ജീവിക്കുന്ന ഒരു വ്യക്തി മാത്രമാണു ഞാൻ. എന്റെ ദീർഘ കാല ജീവിതത്തിനിടയിൽ ബൈബിൾ സംബന്ധമായി കൂടുതൽ പഠിക്കാൻ ഇടയായപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് കൃസ്ത്യൻ സഭകൾ ബൈബിൾ വ്യാഖ്യാനിക്കുന്നത് ഒരോ സഭകളുടെയും താല്പര്യ പ്രകാരമാണു എന്നാണു. അങ്ങിനെ താന്തങ്ങളുടെ ഇഷ്ട പ്രകാരം മാറ്റി വായിക്കപ്പെടെണ്ട ഒന്നല്ല ബൈബിൾ. ബൈബിളിൽ എഴുതിയിരിക്കുന്ന ഒരോ സംഗതികളുടെയും അർത്ഥ വ്യാപ്തി ബൈബിളിൽ തന്നെ പല ഭാഗങ്ങളിലുമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ബൈബിളിൽ നിന്ന് വ്യതിചലിച്ച് കൊണ്ട് കൃസ്തീയ വിഭാഗങ്ങൾ ഉണ്ടാക്കുന്ന തെറ്റായ വ്യാഖ്യാനങ്ങളിൽ അധിഷ്ഠിതമായ വിശ്വാസ പ്രമാണങ്ങളിലെ പൊള്ളത്തരങ്ങളുടെ നിജ സ്ഥിതികൾ വി.വേദപുസ്തകത്തിൽ വിശ്വസിക്കുന്നവരെ ബോധ്യപ്പെടുത്തേണ്ടത് എന്റെ കടമയാണെന്ന തോന്നൽ എനിക്കുണ്ടായി. അതിന്റെ വെളിച്ചത്തിലാണു ഞാൻ ഈ ബ്ലോഗ് ആരംഭിക്കുന്നത്.