asakusalnews.com

My blogs

About me

Introduction സ്വതന്ത്ര പത്തായപുരത്തിന്‍റെ ചരിത്രരേഖകള്‍. സ്ഥാപകന്‍: ഡോ. കുണ്ടത്തില്‍ കുഞ്ഞുവറീത് മാപ്പിള. ലോകത്തിലെ ഏറ്റവും ചെറുതും സര്‍വ്വസ്വതന്ത്രവുമായ ഒരു സാങ്കല്‍പ്പിക രാഷ്ട്രമാണ് പത്തായപുരം. എങ്കിലും വത്തിക്കാന്‍ പോലെ തുച്ഛമായിരുന്നില്ല ജനസംഖ്യ.കാരണം ഗര്‍ഭധാരണത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് ഇവിടുത്തേത്. സര്‍ തോമസ്‌ മൂര്‍ ലത്തീന്‍ ഭാഷയില്‍ എഴുതിയ ദാര്‍ശനിക രാഷ്ട്രമീമാംസ ഗ്രന്ഥത്തെ അവലംബിച്ചാണ് ഡോക്ടര്‍ കുണ്ടത്തില്‍ കുഞ്ഞുവറീത് മാപ്പിള പത്തായപുരത്തിന്‍റെ ഭരണഘടനക്ക് രൂപം നല്‍കിയത്. പത്തായപുരത്തിന്‍റെ ഉപ്പാപ്പ അബിയയാണ് ഈ കര്‍മ്മനിര്‍വ്വഹണത്തിന് കുഞ്ഞുവറീത് മാപ്പിളയെ ചുമതലപ്പെടുത്തിയത്. പോളിയോല്‍ത്തിയ ലോല്‍ജിഫോളിയ എന്ന് ശാസ്ത്രനാമമുള്ള അരണമരമാണ് ദേശീയ വൃക്ഷം. കനാബിസ്‌ സറ്റൈവ എന്ന ശാസ്ത്രനാമമുള്ള കഞ്ചാവാണ് ദേശീയ സസ്യം. മൃഗം: കുറുക്കന്‍. പക്ഷി: കുത്തിച്ചുടാന്‍. ഭക്ഷണം: പോത്തെറച്ച്യും പൊറാട്ടേം. പരമ്പരാഗത തൊഴില്‍: തെറുപ്പ്. ആസ്ഥാന ഗായകന്‍: ഉസ്താദ് തൊണ്ട് മോ. വിനോദങ്ങള്‍: ഗുണ്ട്, പന്നിമലത്ത്. സാക്ഷരത: സമ്പൂര്‍ണം. റിയാല്‍ എസ്റ്റേറ്റും ഹെര്‍ബല്‍ ടൂറിസവും ഡ്രഗ്സുമാണ് പ്രധാന വരുമാനമെങ്കിലും റിയാലും ദിര്‍ഹവുമായി മാസാമാസം മിഡിലീസ്റ്റില്‍ നിന്നും ട്രെയലറുകള്‍ വരും.