മിഥുനം

My blogs

About me

Gender Male
Industry Engineering
Occupation എഞ്ചിനീയർ
Location കണ്ണൂർ, India
Introduction ഞാന്‍ മിഥുന്‍ ..ജനിച്ചതും വളര്‍ന്നതും പഠിച്ചതും എന്റെ എല്ലാമെല്ലാമായ കണ്ണൂരില്‍ ..പ്രൈമറി വിദ്യാഭ്യാസം ചെറുകുന്നില്‍ പൂര്‍ത്തി ആക്കി ...പിന്നീടു കുഞ്ഞിമംഗലം ചേക്കേറി ..ഹൈ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കണ്ണൂര്‍ ഗവര്‍ന്മെന്റ് പോളിടെക്നിക്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി..പിന്നീടു നേരെ കണ്ണൂര്‍ ഗവര്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ ബി ടെകും എടുത്തു..പിന്നെ അല്ലറ ചില്ലറ സെര്ടിഫിക്കറ്റ് കോഴ്സുകള്‍ സി വി യുടെ നീളം കൂട്ടാനും ഇച്ചിരി വിവരം വയ്ക്കാനും മുഴുമിപ്പിച്ചു...ഉള്ള മുതലൊക്കെ കയ്യില്‍ വച്ച് വണ്ടി നേരേ ഗുജറാത്തിലോട്ടെക്ക് വച്ച് പിടിച്ചു ..അവിടം ഏകാന്തത സഹിക്കവയ്യാതായപ്പോള്‍ ദുബൈലോട്ടെയ്ക്ക് വിമാനം കയറി...ഇപ്പോള്‍ പിറന്ന നാട്ടില്‍ വിരുന്നു പോകാനായ്‌ വിധിച്ച പതിവ് പ്രവാസികളെ പോലെ ഞാനും ഒരാളായ്‌....ബാക്കി ഒക്കെ നേരിട്ട് പരിച്ചയപെട്ടാല്‍ മനസ്സിലാകും
Interests മാറിക്കൊണ്ടിരിക്കണ ഒരു പരിപാടിയാണത്...വരയ്ക്കുമാരുന്നു..ഇപ്പൊ ഇല്ല...മുറികൾക്കുള്ളീൽ പാടും..ഇപ്പോഴും ഉണ്ട്..എല്ലാറ്റിലും ഉപരി ഇപ്പോൾ ബ്ലോഗെഴുത്തോട് എന്തോ കമ്പം...എത്രകാലം എന്നു നോക്കി കാണാം
Favorite Movies 80-90 ഇൽ ഇറങ്ങിയ ഒരു വിധം മലയാള സിനിമകൾ ഒക്കെ വളരെ ഇഷ്ടമാണു... ചിത്രം, താളവട്ടം, മണിചിത്രത്താഴ്, തൂവാനതുമ്പികൾ, അമരം, യോദ്ധ, ദേവാസുരം, കേരള കഫേ, കോക്ക് ടെയിൽ അങ്ങനെ അങ്ങനെ പറഞ്ഞാൽ തീരാത്തത്ര
Favorite Music സംഗീതം എന്ന് പറയുമ്പോള്‍ ..മോഹന്‍ലാല്‍ പറഞ്ഞത് പോലെ അതൊരു മഹാസഗരമാണ് ...അവിടെ പകച്ചു നില്‍ക്കുന്ന ഒരു കുട്ടി മാത്രമാണ് ഞാന്‍ ...എല്ലാ മലയാളം പാട്ടുകളും എനിക്കിഷ്ടമാണ് ..ഹിന്ദി പാട്ടുകള്‍ തമിള്‍ പാട്ടുകളും അത്യാവശ്യം കേള്‍ക്കാറുണ്ട് ..മലയാളം പാട്ടുകളില്‍ രവീന്ദ്ര സംഗീതം ..അതെനിക്ക് ജീവന്റെ ജീവനാണ്..രവീന്ദ്രന്‍ മാഷിന്റെ വിയോഗത്തില്‍ നിരാശനായ ഒരു ശ്രോതാവ് ആണ് ഞാന്‍ ...പിന്നെ ഇഷ്ടപെട്ട പാട്ട് ഏതെന്നു ചോദിച്ചാല്‍ എനിക്കുത്തരം ഈ പേജ് മുഴുവന്‍ പറഞ്ഞാലും തീരില്ലാ...ഓരോ പാട്ടുകള്‍ക്കും ഓരോ മൂഡ്‌ ആണ്..80 -90 മലയാളം പാട്ടുകള്‍ തന്നെയാണ് പ്രിയം കൂടുതല്‍ ...അപ്പൊ ഞാന്‍ പാട്ട് കേള്‍ക്കട്ടേ സമയമില്ലാ ഇനി പറയാന്‍...
Favorite Books സത്യത്തിൽ വായനാ ശീലം എടുത്തുപറയാൻ മാത്രം ഇല്ല