maithry

My blogs

About me

Location Delhi University
Introduction മൈത്രി. പേര് പറയുമ്പോലെ സ്നേഹത്തിന്‍റെ, ഒരുമയുടെ, പങ്കുവെയ്പ്പിന്‍റെ സൗഹൃദകൂട്ടായ്മ. ബുദ്ധവാടികയിലെ പുല്‍ത്തകിടിയില്‍ ഓണാഘോഷം ആലോചിക്കാനായി ഒത്തുകൂടിയ ദില്ലി സര്‍വകലാശാലയിലെ സുഹൃദ്സദസ് മൈത്രിയായി വളരുകയായിരുന്നു. പ്രവാസിയായി മൂവായിരം കിലോമീറ്റകള്‍ക്കപ്പുറെ ഇന്ദ്രപ്രസ്ഥത്തില്‍ നാനാവിധങ്ങളായ സംസ്കാരങ്ങളുടേയും ഭാഷയുടേയും നടുവില്‍ കുറെ മലയാളികള്‍... അവര്‍ ഭാഷയുടെ പേരില്‍ ഒത്തുകൂടുമ്പോള്‍, സാഹിത്യം ചര്‍ച്ച ചെയ്യുമ്പോള്‍, ഭാഷയ്ക്കൊപ്പം അവരും വളരുകയായിരുന്നു... "നമ്മുടേതല്ലാത്ത ഒരു സംസ്കാരത്തിനിടയ്ക്ക് കഴിയേണ്ടിവരുമ്പോള്‍ നമുക്ക് ചുറ്റമുള്ള ഇടങ്ങള്‍ അന്യമാകുന്നതു പോലെ തോന്നും. അപ്പോള്‍ നമുക്കുചുറ്റും നമുക്കേറെ പരിചിതമായ ഒരു ചുറ്റുപാട് സ്വയം സൃഷ്ടിക്കേണ്ടതായി വരും. വൈകാരികമായി ഒരു ചങ്ങലക്കകത്ത് പെടുമ്പോഴുള്ള അനുഭവം, പക്ഷേ മൈത്രിയില്‍ വരുമ്പോള്‍ പുറത്ത് ജോലി ചെയ്ത് സ്വന്തം വീട്ടില്‍ മടങ്ങിയെത്തുമ്പോഴുള്ള ഒരു സുഖം.*" " നാട്ടില്‍ നിന്ന് ദൂരെയാണെങ്കിലും തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്നും സുരക്ഷിതമായ ഒരു ചട്ടക്കൂടിനുള്ളില്‍ കഴിയുന്നുവെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം... സാംസ്കാരിക വിനിമയം.. അതിനിടയ്ക്കെവിടയോ കണ്ണിചേരുന്ന പരിചയങ്ങള്‍.. സൗഹൃദങ്ങള്‍... മൈത്രി.....**"