അപരിചിതന്‍

My blogs

About me

Gender Male
Location മനാമ, Bahrain
Introduction ഞാൻ ഒരു നാട്ടുമ്പുറത്തുകാരൻ.. പഠിക്കാൻ വിട്ട സമയത്ത്‌ പെൺകുട്ടികളുടെ പുറകെ നടന്നതു കൊണ്ടും പി എസ്‌ സി കോച്ചിങ്ങിനു വിട്ട സമയത്ത്‌ കള്ളുഷാപ്പിൽ പോയി വെറുതെ ഇരുന്നതു കൊണ്ടും നാട്ടിൽ ജ്വാലി ഒന്നും കിട്ടാതെ മണലാരണ്യത്തിൽ വന്നു പെട്ട ഒരു ഹതഭാഗ്യൻ.. ജീവിതത്തിൽ വലിയ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല.. നാലോ അഞ്ചോ നേരം ഭക്ഷണം കഴിച്ചു സന്തോഷമായി കഴിഞ്ഞു പോണം.. കുറച്ചു നേരം ടീവിയുടെ മുന്നിൽ ചടഞ്ഞിരിക്കണം.. വൈകുന്നേരങ്ങളിൽ അങ്ങാടിയിലെ ക്ലബ്ബിലും ചായക്കടയിലും ഒക്കെ പോയിരുന്നു സൊറ പറയണം.. കൂട്ടുകാരുമൊത്ത്‌ ഇടയ്ക്കിടയ്ക്ക്‌ കൊച്ചു കൊച്ചു ടൂറുകൾ പോകണം.. മഴ പെയ്യുമ്പോൾ അമ്മയോടും അനിയത്തിയോടും സൊറ പറഞ്ഞും എന്തെങ്കിലും കൊറിച്ചും കൊണ്ട്‌ വീടിന്റെ കോലായയിൽ ഇരിക്കണം.. ഇടയ്ക്‌ എന്തെങ്കിലും പുസ്തകം വായിക്കണം.. ഉത്സവപ്പറമ്പുകളിൽ ഇച്ചിരി ലഹരിയുമായി അലഞ്ഞു തിരിയണം.. പാതിരായ്ക്ക് വീടണഞ്ഞു പുതപ്പിനുള്ളില്‍ മധുര സ്വപ്നങ്ങളെയും താലോലിച്ചു കൊണ്ട് അങ്ങനെ കിടക്കണം... ഇത്ര ഒക്കെയേ ഉള്ളൂ നമ്മടെ ആഗ്രഹങ്ങള്‍...,..!!
Favorite Movies എണ്‍പതുകളിലും, തൊണ്ണൂറുകളുടെ ആദ്യകാലഘട്ടത്തിലും ഇറങ്ങിയ ഒരുവിധം മലയാളം സിനിമകള്‍ ഒക്കെ എനിക്കിഷ്ടമാണ്. എണ്‍പതുകളില്‍ ഇറങ്ങിയ മോഹന്‍ലാല്‍, മുകേഷ്‌, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് പടങ്ങളുടെ കടുത്ത ഒരു ആരാധകന്‍., പിന്നെ പൊതുവേ ഹോളിവുഡ്‌ സിനിമകളോടാണ് ഇപ്പോള്‍ താല്പര്യം. മൂഡ്‌ അനുസരിച്ച് കോമഡി, ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ മൂവീസ്, മിസ്റ്ററി ആക്ഷന്‍ എന്നിങ്ങനെ തരാതരം പോലെ കാണും. തമിഴ്‌, ഹിന്ദി പടങ്ങളെ വെറുക്കുന്നു.
Favorite Music മഞ്ജരിയും ഗായത്രിയും പാടിയ എല്ലാ പാട്ടുകളും ഇഷ്ടമാണ്. പിന്നെ AR Rahman, Akon, Enrique Iglesias, 50 Cent, Kesha, അങ്ങനെ റാപ്പും പോപ്പും റോക്കും എല്ലാം ഇഷ്ടമാണ്. ഒക്കെ മൂഡ്‌ അനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്ന് മാത്രം. മലയാളം കവിതകള്‍ കേള്‍ക്കാനും ഭയങ്കര ഇഷ്ടമാണ്.
Favorite Books സര്‍ ആര്‍തര്‍ കോനന്‍ ഡോയ്ലിന്റെ ഷെര്‍ലക്ക്‌ ഹോംസ് സീരീസ്‌ ആണ് ഏറ്റവും ഇഷ്ടപുസ്തകം.. പിന്നെ അഗത ക്രിസ്റ്റിയെയും ഇഷ്ടമാണ്. മലയാളത്തില്‍ ബേപ്പൂര്‍ സുല്‍ത്താന്റെയും വി കെ എന്നിന്റെയും പുസ്തകങ്ങലോടാണ് താല്പര്യം. വായിച്ച പുസ്തകങ്ങള്‍ ഒക്കെ ഇഷ്ടമാണ്. പക്ഷെ കുട്ടിക്കാലത്ത് വായിച്ച തീര്‍ത്തും സില്ലി ആണെന്ന് നിങ്ങള്‍ കരുതുന്ന ഒരു പുസ്തകം ഇന്നും കിട്ടിയാല്‍ ഒന്നോ രണ്ടോ വട്ടം ഒരു ദിവസം കൊണ്ട് ഞാന്‍ വായിച്ചു തീര്‍ക്കും Around the world in Eighty Dayz എന്നാ പുസ്തകം.. :)

"ശി­ശിര സന്ധ്യേ, എനി­ക്കു നേ­രേ മു­ഖം തി­രി­ക്കൂ­...ഇ­വി­ടെ­യു­ള്ള ഏക അപ­രി­ചി­തന്‍ അല്ല നീ­. ഞാ­നും ഒര­പ­രി­ചി­തന്‍ തന്നെ­." ഇ­വി­ടെ, ഈ ലോ­ക­ത്തില്‍ നാ­മെ­ല്ലാം അപ­രി­ചി­ത­രാ­ണ്‌'. സാ­ധാ­രണ എല്ലാ­വ­രും അപ­രി­ചി­ത­രാ­ണെ­ന്ന വസ്‌­തുത മറ­ക്കാന്‍ നമ്മള്‍ ഉദ്യ­മി­ക്കു­ന്നു -ബാഷോ.