John honay

My blogs

Blogs I follow

About me

Gender Male
Industry Government
Occupation Jr.executive
Location kozhikkode, kerala, India
Introduction തീവണ്ടിയുടെ കാരിരുമ്പു ചക്രങ്ങള്‍ കഴുത്തില്‍ ചുംബിക്കുന്നതും കാത്ത് ചാലിയാറിന്റെ തീരത്തെ റെയില്‍ പാളത്തില്‍ മലര്‍ന്നു കിടക്കുമ്പോള്‍ മൊബൈല്‍ ഓഫ് ചെയ്യാന്‍ മറന്നിരുന്നു. അവള്‍ക്കു പ്രത്യേകം നല്‍കിയ റിങ്ങ്ടോണില്‍ ഈ നശിച്ച ലോകത്തുനിന്നും അവള്‍ അപ്പോള്‍ എന്നെ വിളിച്ചു! തലേന്ന്, എന്റെ മുഖത്തുനിന്നും അവള്‍ ആ തീരുമാനം വായിച്ചെടുത്തിരുന്നു! മദ്രാ‍സ് മെയിലിന്റെ മുമ്പിലത്തെ ജനറല്‍ കമ്പാര്‍ട്ട്മെന്റിന്റെ വാതിലില്‍ നീല്‍ക്കുമ്പോള്‍‍ അവള്‍ ദൂരെനിന്നേ എന്നെ കണ്ടിരുന്നു. ഞാന്‍ മരിച്ചാല്‍ അവളും ജീവനോടിരിക്കില്ലെന്ന്! അപ്പോള്‍ ആ പാവം പ്രവാസിയും രണ്ടു മക്കളും... മരിച്ച മനസ്സുമായി ഞാന്‍ (അവളും) പിന്നെയും ജീവിക്കുകയാണ്. പണ്ടേ മറക്കേണ്ടിയിരുന്ന ഒരു നഷ്ട പ്രണയം. പക്ഷേ മറക്കണമെന്നു ചിന്തിക്കുംതോറും ഓര്‍മ്മകള്‍ തികട്ടി വരികയാണല്ലൊ...