സദ്‌റുദ്ദീന്‍ വാഴക്കാട്‌

My blogs

About me

Gender Male
Introduction എഴുത്തുകാരന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, കലാസംവിധായകന്‍. വാഴക്കാട് പഞ്ചായത്തിലെ ആക്കോട് ആറ്റുപുറത്ത് അബൂബക്കര്‍ മാസ്റ്ററുടെയും വാഴക്കാട് മുസ്‌ലിയാരകത്ത് തോട്ടത്തില്‍ എം.ടി അഹ്മദുകുട്ടി മൗലവിയുടെ മകള്‍ എം.ടി ജുവൈരിയയുടെയും മകനായി 1977-ല്‍ ജനനം. വാഴക്കാട് ഗവ. ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. കാസര്‍കോട് ആലിയാ അറബിക് കോളേജില്‍ എട്ടുവര്‍ഷത്തെ പഠനം. കോട്ടക്കല്‍ പറപ്പൂര്‍ ഇസ്‌ലാമിയാ കോളേജ്, കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം അറബിക് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 2006 മുതല്‍ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രബോധനം വാരികയുടെ സബ് എഡിറ്റര്‍. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ അറിയും. സാംസ്‌കാരിക ദേശീയത്വം, സ്വൂഫീ ത്വരീഖത്തുകള്‍, ശീഈസം എന്നിവയാണ് പ്രധാന പഠനവിഷയങ്ങള്‍. ഇസ്‌ലാമിലെ ത്വരീഖത്തും ത്വരീഖത്തിലെ ഇസ്‌ലാമും എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലിക-ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. മാധ്യമം, ചന്ദ്രിക, പ്രബോധനം വാരിക, ബോധനം, ശബാബ് വാരിക, തേജസ്, ആരാമം തുടങ്ങിയവയില്‍ എഴുതുന്നു. നാടകം, ഒപ്പന, സംഗീത ശില്‍പം തുടങ്ങിയ കലാപരിപാടികളുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. ഇപ്പോള്‍ താമസം എടവണ്ണപ്പാറയില്‍. വിലാസം: ആശിയാന, ചീടിക്കുഴി റോഡ്, എടവണ്ണപ്പാറ, മലപ്പുറം. ഫോണ്‍: ഓഫീസ് - 0495 2730099.