ഫസ്ലൂ അരിമ്പ്ര

My blogs

Blogs I follow

About me

Gender Male
Industry Construction
Occupation Admin
Location Arimbra, Kerala, India
Introduction മനോഹരങ്ങളായ മലകൾ കൊണ്ട് മൂന്നു ഭാഗവും കോട്ട പോലെ സംരക്ഷിക്കപ്പെട്ട അരിമ്പ്ര എന്ന അംശം ദേശമാണെന്റെ സ്വദേശം. ഇപ്പോൾ ഒരു പ്രവാസിയായി സൌദി അറേബ്യയിലെ ജിദ്ധയിൽ വസിക്കുന്നു.ഇന്റർനെറ്റിലെ കൂട്ടുകാരാണെന്റ്റെ പ്രവാസജീവിതത്തിന്റെ നൊമ്പരങ്ങൾ മറക്കാൻ സഹായിക്കുന്നത്. ഈ ബൂലോകത്തേക്ക് ഞാൻ വന്നതിനു പിന്നിൽ ഒരു സംഭവമുണ്ട്. ഒരിക്കൽ പരിശുദ്ധ ഉമ്ര നിർവഹിക്കാൻ വേണ്ടി മക്കയിലേക്ക് പോവുമ്പോൾ കാറിൽ വെച്ച് പരിചയപ്പെട്ട ഒരു സഹോദരൻ സംസാരമദ്ധ്യേ എന്നോട് ചോദിച്ചു “ബ്ലോഗിങ്ങ് ഉണ്ടോ” എന്ന്. അന്നു തുടങ്ങിയതാണ് ഒരു കൈ നോക്കിയാലോ എന്ന്. എഴുതാനറിയുന്ന ഒരാളല്ല ഞാൻ .. എന്റെ സംസാരം ഇവിടെ അക്ഷരങ്ങളായ് കുറിക്കാം എന്നു കരുതി. സുകുമാർ അഴീക്കോടിനെ പോലെ “നൈമിഷികവിരഹത്തിൽനിന്നുൽഭവിക്കുന്ന സ്ഫുടനാത്മകവും വൈരുദ്ധ്യാത്മകവുമായ” രീതിയിലുള്ള മലയാള വാക്കുകൾ എഴുതാൻ എനിക്കറിയില്ല. അക്ഷരതെറ്റുകൾ-- ചില അക്ഷരങ്ങൾ എങ്ങിനെ ടൈപ് ചെയ്യണമെന്നറിയാത്ത പ്രശ്നം...!! ഇതൊക്കെകൂടിയുള്ള ഒരു സംഭവമായിരിക്കും എന്റെ ബ്ലോഗ് എന്നു ഞാൻ ഉറപ്പ് തരുന്നു. എന്നെ ഇഷ്ടപ്പെടുക എന്നതാണു നിങ്ങൾക്കു തരാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം...!!! നന്ദിയുണ്ട്..എല്ലാത്തിനും…!!!