Blogger
Hari
On Blogger since: January 2007
Profile views: 1,200

My blogs

About me

GenderMale
IndustryEngineering
Occupationഅദ്ധ്യാപകന്‍
Locationഎടപ്പാള്‍, കേരളം, India
Introductionമലപ്പുറം ജില്ലയിലെ എടപ്പാള്‍ എന്ന സ്ഥലത്തെ “തലമുണ്ട” എന്ന ഗ്രാമത്തിലാണ് എന്റെ വീട്. അച്ഛന് തവനൂരില്‍ ജോലി ആയതിനാല്‍ ഞാന്‍ എന്റെ വിദ്യാഭ്യാസത്തിന്റെ ആദ്യഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയത് അവിടെയാണ്. ഹൈസ്ക്കൂള്‍, +2 ക്ലാസുകള്‍ എടപ്പാളില്‍ ആയിരുന്നു. അതിന് ശേഷം കുറ്റിപ്പുറം MES Engineering College ല്‍ നിന്നും B.Tech Degree എടുത്തു. Amrita Viswa Vidhyapeetham, Coimbatore ല്‍ നിന്നും M.Tech Degree യും നേടി. അതിന് ശേഷം ഇപ്പോള്‍ എറണാകുളം ജില്ലയിലെ Rajagiri School of Engineering & Technology യിലെ Applied Electronics & Instrumentation Department ല്‍ അധ്യാപകനായി ജോലി ചെയ്യുന്നു. ഇപ്പോള്‍ National Institute of Technology (NIT), Calicut ല്‍ Electronics & Communication Department ല്‍ Ph.D യും ചെയ്യുന്നു.
Interestsതാല്‍പ്പര്യങ്ങളെക്കുറിച്ചെന്തെഴുതും ?? താല്‍പ്പര്യങ്ങള്‍ എന്ന് പറയുമ്പോള്‍ - കൂട്ടുകാരുമൊത്തും വീട്ടുകാരുമൊത്തുമെല്ലാം വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ എനിക്കിഷ്ടമാണ്. സിനിമ കാണാന്‍ ഇഷ്ടമാണ്. വണ്ടി ഓടിക്കാന്‍ ഇഷ്ടമാണ്. ടി.വി കാണാന്‍ ഇഷ്ടമാണ്. ഇങ്ങനെ ഒരു വിധം എല്ലാവര്‍ക്കും താല്‍പ്പര്യം ഉള്ളതിനൊക്കെ എനിക്കും താല്‍പ്പര്യമുണ്ട്.
Favorite moviesസിനിമകള്‍ ധാരാളം കാണാറുണ്ട്. ഇഷ്ടപ്പെട്ട സിനിമകള്‍ ഏതെന്ന് ചോദിച്ചാല്‍ ബുദ്ധിമുട്ടാകും. എങ്കിലും ഇപ്പോള്‍ ഓര്‍മ്മവരുന്നത് എഴുതാം. ദേവാസുരം, ദശരഥം, സ്ഥടികം, കിലുക്കം, ചിത്രം, അമരം, തനിയാവര്‍ത്തനം, മിന്നാരം, ബന്ധുക്കള്‍ ശത്രുക്കള്‍, കൈക്കുടന്ന നിലാവ്, പൂക്കാലം വരവായ്, ആര്യന്‍, ഇന്‍ ഹരിഹര്‍ നഗര്‍, അനിയത്തിപ്രാവ്, ജാഗ്രത, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, സേതുരാമയ്യര്‍ സി.ബി.ഐ, മണിച്ചിത്രത്താഴ്, മായാമയൂരം, പൈതൃകം, കമലദളം, ഭരതം, സര്‍ഗ്ഗം, മിഥുനം, കാലാപാനി, വന്ദനം, ഉള്ളടക്കം, നഖക്ഷതങ്ങള്‍, സന്ദേശം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, താളവട്ടം, ഒരു വടക്കന്‍ വീരഗാഥ, വരവേല്‍പ്പ്, സൂര്യഗായത്രി, ടൈറ്റാനിക്, ആറാം തമ്പുരാന്‍, ഉസ്താദ്, മീശമാധവന്‍, കല്‍ക്കത്താ ന്യൂസ്, ക്ലാസ് മേറ്റ്സ്, അച്ചുവിന്റെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തൂവല്‍ക്കൊട്ടാരം, മഴയെത്തും മുന്‍പേ, ഹിസ് ഹൈനസ് അബ്ദുള്ള, തേന്മാവിന്‍ കൊമ്പത്ത്, കാക്കൊത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, ഇഷ്ടം, കിരീടം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, സമ്മര്‍ ഇന്‍ ബത് ലഹേം, പത്രം, കാബൂളിവാല, മഴവില്‍ക്കാവടി, വിയറ്റ്നാം കോളനി, തലയണമന്ത്രം, വടക്കുനോക്കിയന്ത്രം, നാടോടിക്കാറ്റ്, ഗോഡ് ഫാദര്‍, ലേലം, ചമയം, വാത്സല്യം, മൂന്നാംപക്കം, പവിത്രം, പിന്‍ഗാമി, ചന്ദ്രലേഖ,വിനോദയാത്ര, സൂര്യമാനസം, നന്ദനം, തന്മാത്ര, പെരുമഴക്കാലം, കീര്‍ത്തിച്ചക്ര, രാജമാണിക്യം,കഥ പറയുമ്പോള്‍, പാസഞ്ചര്‍, അറബിക്കഥ, ഭ്രമരം, ട്രാഫിക്, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് ഈ ലിസ്റ്റ് ഒരിക്കലും അന്തിമമല്ല. ഓര്‍മ്മ വരുമ്പോള്‍ ഈ ലിസ്റ്റ് പുതുക്കുന്നതായിരിക്കും.
Google apps
Main menu