പ്രേരണ - ബഹ്‌റൈന്‍

My blogs

About me

Location Bahrain
Introduction സാഹിത്യം, നാടകം, സിനിമ, ചിത്രകല, തുടങ്ങിയ കലാസാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്‌മ. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും മതജാതീയ സംഘടനകളോടും പ്രേരണയ്ക്ക്‌ വിധേയത്വമില്ല.എന്നാല്‍ പ്രേരണയ്ക്ക്‌ ഒരു രാഷ്ട്രീയമുണ്ട് താനും. ജനകീയപക്ഷത്ത് നില്‍ക്കുക എന്ന രാഷ്ട്രീയം. കാലിക പ്രശ്നങ്ങളെ മുന്‍നിറുത്തിയുള്ള ചര്‍ച്ചകളും കലാമൂല്യമുള്ള സിനിമകളുടെ പ്രദര്‍ശനങ്ങളും മാസംതോറും നടത്തിവരുന്നു. ഭൗമദിനം, പുസ്‌തകദിനം, ഹിരോഷിമനാഗസാക്കി ദിനം, ലോകപരിസ്ഥിതിദിനം, മേയ്‌ ദിനം എന്നിവ ഉചിതമായ പരിപാടികളോടെ അനുസ്‌മരിക്കുന്നു. നാടകപരിശീലനത്തിനായുള്ള നാടകക്കളരി ആഴ്ചയില്‍ ഒരു ദിവസം പരിശീലനക്ലാസുകള്‍ നടത്തുന്നു. പ്രേരണയ്ക്ക്‌ ഒരു നാടന്‍പാട്ട്‌ സംഘം ഉണ്ട്‌. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നു. പ്രേരണയുടെ ആസ്ഥാനമായ ഗുദേബിയായില്‍ സ്വന്തമായി ഒരു ലൈബ്രറിയുണ്ട്‌. ബഹ്‌റൈനിലെ ഏതൊരു വായനാപ്രേമിയ്ക്കും അവിടെ അംഗത്വമെടുക്കാം. ദൂരെയുള്ളവര്‍ക്ക്‌ പുസ്‌തകങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള സൗകര്യം പ്രേരണ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇത്തിരിനേരത്ത്‌ നാടന്‍ പാട്ട്‌, സിനിമ നാടകം. ചര്‍ച്ചകള്‍ എന്നിവയുമായി ഒത്തുകൂടാനും സൗഹൃദം പങ്കുവയ്ക്കാനും ഒരിടം അതാണ്‌ പ്രേരണ!!