സ്വതന്ത്രന്‍

My blogs

About me

Gender Male
Location kochi, kerala, India
Introduction ഒരു വശത്ത് വളരെ ശാന്തനായ ഒരു സാധാരണക്കാരന്‍ പക്ഷെ മറു വശത്ത് എന്തും വെട്ടി തുറന്നു പറയാന്‍ ലവലേശം മടികാണിക്കാത്ത ഒരു ഒറ്റയാന്‍ ..ഒരു "സ്വതന്ത്രന്‍ "
Interests വായന എന്റെ ഒരു ദൌര്‍ബല്യം ആണെന്ന് വേണമെന്കില്‍ പറയാം ..പിന്നെ ശുദ്ധ സംഗീതം .. ഇഷ്ടങ്ങള്‍ ഒത്തിരിയുണ്ടേ..മനുഷ്യന്‍ ആയി ജനിച്ചു പോയില്ലേ
Favorite Movies സിനിമ ഒരിക്കലും എന്റെ അഭിനിവേശം അല്ലായിരുന്നു എന്നാണ് എന്‍റെ ഊഹം ..കാണില്ല എന്നല്ല ..കാണാറുണ്ട് ..പക്ഷെ എന്തോ ......ഒരു നല്ല പുസ്തകവും സിനിമയും എന്‍റെ മുന്നില്‍ ഉണ്ടെങ്കില്‍ ഞാന്‍ പുസ്തകത്തിനെയെ സ്വീകരിക്കു ...ഇതിന്റെ അര്‍ത്ഥം സിനിമയോട് വെറുപ്പുന്ടെന്നല്ല..ഇഷ്ടപെട്ട സിനിമകളുടെ എണ്ണം പരിമിതം ആണെന്നര്‍ത്ഥം എന്നെ സ്വാധീനിച്ച ചില സിനിമകള്‍ ഞാന്‍ ചുവടെ ചേര്ക്കുന്നു ..ചിലതിലെ അഭിനയം ആണ് സ്വധീനിച്ചതെന്കില്‍ മറ്റു ചിലതിലെ കഥയും തിരക്കഥയും ആണ്...ചിലതിലെ സംഗീതം ആണ് എന്നെ അകര്ഷിചതെന്കില് മറ്റു ചിലതിലെ സംവിധാന പാടവം എലിപത്തായം, കൊടിയേറ്റം, യവനിക, വാസ്തുഹാര, പാദമുദ്ര, ഇരുട്ടിന്‍റെ ആത്മാവ്, വാനപ്രസ്ഥം, സ്വം, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, സദയം, തൂവാനതുമ്പികള്‍, തനിയാവര്‍ത്തനം, കിരീടം, വിധേയന്‍, രാജശില്പി എന്നിങ്ങനെ തുടങ്ങി കച്ചവട സിനിമയുടെ ചട്ടകൂട്ടില്‍ നിര്‍മ്മിക്കപെട്ട മണിച്ചിത്രത്താഴ്, കിലുക്കം, പപ്പയുടെ സ്വന്തം അപ്പൂസ്, ഹിടലെര്‍, കിംഗ്‌, ദേവാസുരം എന്നിവയും ഒരു പരിധി വരെ സംതൃപ്തി തന്നവയാണ്
Favorite Music ദേവരാജന്‍ മാഷിന്റെ ദൈവീകസ്പര്‍ശമുള്ള സംഗീതം, ബാബുരാജിന്റെ അനശ്വര ഗാനങ്ങള്‍, രവീന്ദ്ര സംഗീതം, പഴയ റാഫി സഹേബിന്റെ പാട്ടുകള്‍, ഇളയരാജ, ദാസേട്ടന്‍ പാടിയവ, വേണുഗോപാലിന്റെ പാട്ടുകള്‍
Favorite Books നഗരത്തിലേക്കു പറിച്ചു നടപെട്ട കൗമാരം ഉണ്ടാക്കിയ സൌഹൃദത്തിന്റെ ദൌര്‍ലഭ്യതയും, യാന്ത്രികമായ ജോലിതിരക്കുകളും എനിക്ക് സമ്മാനിച്ചത്‌ എന്‍റെ ജീവിതത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളുമായുള്ള മുറിച്ചു മാറ്റാന്‍ ആവാത്ത ഹൃദയ ബന്ധം ആണ് .പുസ്തകങ്ങള്‍..... എന്നിലെ എന്നെ തിരിച്ചറിയാന്‍, എന്റെ ചിന്തകള്‍ക്ക് വ്യക്തത പകരാന്‍, എന്റെ മനസ്സിനെ സാന്ത്വനിപ്പിക്കാന്‍ കഴിഞ്ഞു അവര്‍ക്ക്...ഒരിക്കലും പേരെടുത്തു പറയാന്‍ കഴിയാത്തത്ര വിശാലമാണ് എന്‍റെ ഇഷ്ടക്കാരായ പുസ്തകങ്ങളുടെ പേരുകള്‍......അതുകൊണ്ട് തന്നെ അങ്ങനെ ഒരു സാഹസത്തിനു ഞാന്‍ മുതിരുന്നത് ബുധിശൂന്യമാനെന്നു സ്പഷ്ടമാണല്ലോ