Asha Chandran

My blogs

About me

Gender Female
Industry Accounting
Occupation Accountant
Location Perumbavoor, Ernakulam, India
Links Audio Clip
Introduction ഞാന്‍ എന്താ എന്നെ കുറിച്ചു പറയുക..! തൂവലിനെ ഇന്നും ഭയക്കുന്ന ഒരു തൊട്ടാവാടി..എന്നാലോ ? ചിലപ്പോള്‍ ഒരു കാന്താരി ...ഇപ്പോള്‍ വാശിക്കാരി സങ്കടങ്ങളുടെ കൂട്ടുകാരി ഇതൊക്കെയല്ലേ ഞാന്‍ ...ആണോ ?? അതേന്നേ ..!! എന്നിരുന്നാലും എനിക്ക് എന്‍റെതായ ചില ഇഷ്ട്ടങ്ങള്‍ ഉണ്ട് കേട്ടോ അതെന്താണ് എന്ന് അറിയണ്ടേ...?? എനിക്ക് ഒരു സ്വപ്നം ഉണ്ട് , അമ്പലത്തിനടുത്തു ,പുഴുടെ തിരത്ത് , പാടത്തിനരികിലായി നിറയെ മരങ്ങള്‍ നിറഞ്ഞ ഒരു തൊടിയില്‍ ഒരു നാലുകെട്ട് ശൈലിയില്‍ ഒരു ചെറിയ വീട് വെക്കണം, "നന്ദനം"/ "നീലാംബരി" എന്ന് ആ വീടിനു പേരിടണം, ആ വീട്ടിലെ പൂജാ മുറിയില്‍ തംബുരു, വയലിന്‍, ഇടക്ക ഇതൊക്കെ വേണം, എന്നും അമ്പലത്തിലെ സുപ്രഭാതം കേട്ടുണരണം , കാര്‍ത്തികക്ക് നിറയെ മണ്‍ചിരാതുകള്‍ കത്തിക്കണം, അങ്ങനെ കുറച്ചു ഇഷ്ട്ടങ്ങള്‍ ഉണ്ട്...അതുപോലെ തന്നെ സ്നേഹം, കുറേ പരിഭവങ്ങളും, സംങ്കടങ്ങളുമുണ്ട് എനിക്ക്, എന്‍റെ ഈ ഇഷ്ട്ടങ്ങള്‍, പരിഭവങ്ങള്‍, സംങ്കടങ്ങള്‍, എന്നിലെ സ്നേഹം ഇവയെല്ലാം....നല്ല പൂനിലാവുള്ള രാത്രിയിലെ നക്ഷത്രങ്ങളെ പ്പോലെ യും, പുലര്‍കാലേ നനുത്ത കുളിരോടുതൊട്ടു ഉണര്‍ത്തുന്ന മഞ്ഞു കണങ്ങ ളേയും, പാട്ടു പാടി ഉണര്‍ത്തുന്ന കിളികളേയും, നറു മണം പരത്തുന്ന പൂക്കളേയും, ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഒരു ആളാണു ഞാന്‍....ഇനി നിങ്ങള്‍ എന്‍റെ വരികള്‍ വായിച്ചിട്ടു എന്നെ കുറിച്ചു പറയുക ....ഞാന്‍ എന്താണ് എന്ന്...
Interests തനിച്ചിരിക്കുക, തംബുരുമീട്ടുക, നിലാവുള്ള രാത്രിയില്‍ നക്ഷത്രങ്ങളെ നോക്കി സ്വപ്നം കാണുക, മഴ നോക്കിയിരിക്കുക, മഴ നനഞ്ഞു നടക്കുക, നാട്ടു വഴികളിലൂടെയും, കാട്ടു വഴിയിലൂടെയും കിളികളോടും..... പുല്‍നാമ്പുകളോടും... വര്‍ത്തമാനം പറയുക, രാത്രിയുടെ ഭംഗി അസ്വതിച്ചു ഒരുപാടു ദൂരം യാത്ര ചെയ്യുക, മഞ്ഞിന്‍റെ കുളിരു അറിഞ്ഞു പുലര്‍കാലേ മൂളിപ്പാട്ടും പാടി നടക്കുക, കുയില്‍പ്പട്ടിനെതിര്‍പ്പാട്ടു പാടുക, മുറ്റത്ത്‌ പടിപ്പുരകോണില്‍ ഞാന്‍ നട്ട മുല്ലയും, പിച്ചിയും, മന്ദാരാവും പൂക്കത്തപ്പോള്‍ പരിഭവിച്ചു പിങ്ങുക, തേന്‍ കുടിക്കാന്‍ എത്തുന്ന അണ്ണാറക്കണ്ണന്റെ വികൃതികള്‍ കാണുക, ചേട്ടന്‍ മാരോടു കുറുമ്പുകാട്ടുക, അനിയന്‍ മാരോടു പിണങ്ങുക, മുത്തശ്ശിയുടെ വെറ്റില ചെല്ലം ഒളിപ്പിച്ചു വെക്കുക....ഇങ്ങനെ കുറെ ഉണ്ടേ...കുറുമ്പുകള്‍...
Favorite Movies ചിത്രം, കാറ്റത്തെ കിളികൂടു, കൂടെവിടെ, ദേവാസുരം, അഗ്നിദേവന്‍, ചന്ദ്രോത്സവം
Favorite Music ഒരിക്കലും മറക്കാന്‍ കഴിയാത്ത .. എപ്പോഴും മൂളി നടക്കാന്‍ ഇഷ്ട്ടമുള്ള .. ദാസീട്ടന്റെ, ചിത്ര ചേച്ചിയുടെ, സുജാത ചേച്ചിയുടെ, വേണു ചേട്ടന്റെ, ശ്രീകുമാര്‍ ചേട്ടന്റെ ...നല്ല നല്ല പാട്ടുകള്‍ എനിക്ക് പ്രിയം ......
Favorite Books രണ്ടാമൂഴം, ചിദംബരസ്മരണ