മെയ്ഫ്ലവര്‍

My blogs

Blogs I follow

About me

Industry Engineering
Occupation ഒരിക്കലും ഭാരമായി തോന്നാത്ത ഒരുപാട് ഉത്തരവാദിത്തങ്ങളുള്ള ഒരു ചെറിയ ജോലിയുണ്ട്.
Location തൃശൂര്‍, kerala, India
Introduction ഒരു മഞ്ഞുകാലത്തിന്റെ നനവില്‍ നിന്നും, മീനച്ചൂടിലൂടെ,വിഷുപക്ഷികളുടെ സംഗീതം ഹൃദയത്തില്‍ നേര്‍ത്ത സുഖം നിറച്ച്, മെയ്മാസ പൂവുകളുടെ ഭംഗി കണ്ണുകള്ക്ക് സുഖം പകര്‍ന്നത്, മറന്നുപോയൊരു പാട്ടിന്റെ വരികളിലൂടെ ഓര്ര്‍മ്മകള്ക്ക് ഉണര്‍വ്വു പകരാനായിരുന്നു. ഒരു മെയ്മാസപൂ പോലെ ദിവസങ്ങളോളം വാടാതെ നിന്ന്..ഒടുവിലൊരു ഇതള്‍ പോലും ബാക്കിയില്ലാതെ അടര്‍ന്നു വീണ് മണ്ണടിഞ്ഞ പൂവിന്റെ അവസാനവും, എന്റെ സ്വപ്നങ്ങളും ഒരുപോലെയായിരുന്നു. ============================= നിറഞ്ഞു നില്ക്കുന്ന ഹരിതവനങ്ങള്ക്കു മുകളില്‍ വെള്ളി മേഘങ്ങള്‍ മാനത്തു പുതപ്പണിഞ്ഞതു പോലെ നില്ക്കുന്ന മഞ്ഞു പാളികള്ക്കിടയിലൂടെ, ഒരു മെയ്മാസ പൂവിന്റെ ചാരുതയോടെ , തെളിയുന്ന മുഖത്തിന്. എത്രയൊക്കെ മായ്ച്ചു കളയാന്‍ ശ്രമിച്ചിട്ടും മായാതെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന മഴവില്ലുകള്‍ പോലെ, നിന്റെ മുഖത്തിനോട് സാദൃശ്യം തോന്നുന്നത് എന്തിനാണ്.? ഒരുപക്ഷേ. ഇനിയുമൊരുപാട് രാത്രികള്‍ കൂടി എന്റെ നിദ്രയ്ക്ക് വിശ്രമം നല്‍കുവാനായിരിക്കണം. നിദ്രയ്ക്ക് വിശ്രമം നല്കുവാനായിരിക്കണം…!
Favorite Music എല്ലാമൊരു പുഞ്ചിരിയിലൊതുക്കാന്‍ മനസ്സിനെ അണിയിച്ചൊരുക്കുന്ന ഏതൊരു സംഗീതവും ഇഷ്ടവുമാണ്. ദുഃഖങ്ങള്‍ നിവര്‍ത്തി വെച്ച കുട പോലെ കൂട്ടിരിക്കുമ്പോള്‍ വിരഹം നൊമ്പരമായ് മനസ്സിനെ നുള്ളി നോവിക്കുമ്പോള്‍ വേര്‍പാട് ഹൃദയം പൊള്ളിച്ച് മിഴികള്‍ പെയ്യിക്കുമ്പോള്‍ വിരല്‍ കൊണ്ടു തൊടാന്‍ ദൂരത്തില്‍ കാത്തു നിന്നിട്ടും മിഴിമുന കൊണ്ടു നീ അവഗണിക്കുന്നതോര്‍ക്കുമ്പോള്‍ നേര്‍ത്തൊരു തെന്നലിന്‍റെ സഞ്ചാര വേഗതയിലൂടെ ഒഴുകിയെത്തി, കാതില്‍ മെല്ലെ ചുംബിച്ചു കൊണ്ട് വേവുന്ന ചിന്തകളെ തലോടിയുറക്കുന്ന ഏതൊരു ഗാനവും ഇഷ്ടമാണ്.അതുപോലെ കവിതകളും.