Robin Mylapra

My blogs

About me

Gender Male
Introduction ഞാൻ "എന്നെ" പറ്റി എന്ത് എഴുതാനാണ് ? സത്യം പറഞ്ഞാൽ അങ്ങനെ എഴുതി അറിയിക്കുവാൻ വേണ്ടത്ര പ്രത്യേകതകൾ ഒന്നും തന്നെ എനിക്കില്ലാ എന്നു മാത്രമല്ല, എടുത്തു പറയാൻ കൊള്ളാവുന്ന ഒരു കഥപോലും ഇതുവരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുമില്ല. അപ്പൊ പിന്നെ ഈ കഥയില്ലാത്തവന് ആകെ പറയാനുള്ളത് സുന്ദരങ്ങളെന്നു സ്വയം തോന്നിയ ചില സ്വപ്നങ്ങളാണ്‌ ! അത് ഈ അക്ഷരമുറ്റത്തു തന്നെ ചിതറികിടപ്പുണ്ട്‌, കവിതയെന്നോ , പാട്ടുകളെന്നോ, ശുദ്ധ മണ്ടത്തരം എന്നോ അങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള എന്ത് പേരിട്ടു വേണമെങ്കിലും വിളിച്ചോളൂ. സന്തോഷങ്ങൾക്കിടയിൽ, ഏകാന്തയാത്രകളിൽ, വിരസമായ നിമിഷങ്ങളിൽ, പ്രണയപരിണയ കാലങ്ങളിൽ എപ്പോഴെക്കെയോ തോന്നിയ ചിന്തകൾ, ചിലപ്പോൾ പണ്ടെങ്ങോ കണ്ടുമറന്ന ഓർമ്മകൾ, കാഴ്ചകൾ , പെട്ടന്ന് മനസ്സിൽ വീണു കിട്ടുന്ന ഒരു ചെറിയ സംഗീതം ഇതൊക്കെ പിന്നീട് മനസ്സിലിട്ടു താലോലിച്ചു വെട്ടലും തിരുത്തലും ഒക്കെ കഴിഞ്ഞു എന്റെ ആത്മാവിന്റെ ആശ്വാസത്തിനായി മാത്രം എഴുതി വെക്കുന്ന കുറച്ചു സ്വകാര്യ സങ്കല്പങ്ങൾ. ഇവയൊക്കെ എന്നെങ്കിലും അനന്തമായ ജീവനിലേക്കു പറന്നുയർന്നു മോക്ഷം പ്രാപിക്കും എന്ന പ്രതീക്ഷയിൽ മാനം നോക്കി കാത്തിരിക്കുന്ന ഈ അക്ഷരമുറ്റത്തേക്ക് താങ്കളെയും സഹൃദയം സ്വാഗതം ചെയ്യുന്നു. വായിക്കുക, വിമർശിക്കുക, പിന്നെ അത്യാവശ്യമെങ്കിൽ പരിഹസിച്ചോളൂ... ഒരുപക്ഷെ ഞാൻ നന്നായാലോ? !!!
Interests Movies, Songs, Books