അനുജി, കുരീപ്പള്ളി.

My blogs

Blogs I follow

About me

Gender Male
Industry Arts
Occupation തൊഴിലില്ലായ്മ്മയാണിന്നെന്‍റെ തൊഴില്‍. :-(
Location കുരീപ്പള്ളി., ദൈവത്തിന്റെ സ്വന്തം നാട്., India
Introduction "1984 ജൂണിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്...കുണ്ടറ L.M.S ഹോസ്പിറ്റലിലെ ലേബര്‍ റൂമില്‍ വച്ച് എന്റെ കാലെപ്പിടിച്ചു തൂക്കിയെടുത്ത് "നല്ല തടിയന്‍ മോനാണ്...."എന്ന് പറഞ്ഞ ആ മാന്യ ദേഹത്തിന്റെ ഒടുക്കത്തെ 'കണ്ണ് തട്ടിയാണ്' ഞാന്‍ ഇന്നും വണ്ണം വെക്കാത്തത് എന്ന് വിശ്വസിക്കാത്ത ഒരാള്‍...... " ധിക്കാരമെന്നാല്‍ തലയുയര്‍ത്തി നടക്കുന്നതും മുഖത്ത് നോക്കി സംസാരിക്കുന്നതും അല്ല എന്ന് വിശ്വസിക്കുന്നവന്‍.. " "പ്രണയമെന്നാല്‍. മരണമാണെന്ന് വിശ്വസിക്കുന്നവന്‍..." "കണ്ണുനീര്‍ കാണാത്ത കണ്ണാടിയില്ലെന്നു വിശ്വസിക്കുന്നവന്‍ " "നിഷേധമെന്നാല്‍, മനസാക്ഷിയെ അനുഗമിക്കലാണെന്നു വിശ്വസിക്കുന്നവന്‍" "ബഹുമാനമെന്നാല്‍, അത് അര്‍ഹിക്കുന്നവരുടെ അവകാശമാണെന്ന് വിശ്വസിക്കുന്നവന്‍" "വിശ്വാസമുണ്ടാല്‍ വയറുനിറയില്ല എന്ന് വിശ്വസിക്കുന്നവന്‍" "മതമെന്നാല്‍, പുതുപ്പിറവികള്‍ക്ക് മദ്ധ്യേ വരച്ച വരയാണെന്നു വിശ്വസിക്കുന്നവന്‍" "അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍, വാക്കുകളുടെ കടിഞ്ഞാണറുക്കലല്ലന്നു വിശ്വസിക്കുന്നവന്‍" "സ്വന്തമെന്നു പറയാന്‍ ഒരു പുല്‍നാമ്പുപോലുമില്ലാത്തവന്‍..." "ഭരിക്കുവാനും ഭരിക്കപ്പെടുവാനും ആഗ്രഹമില്ലത്തവന്‍" "മനസ് വിങ്ങുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവന്‍" "ആയിരം നാവുണ്ടായിട്ടും അനന്തതയിലെ അനന്തമായ മൗനത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവന്‍ "Interests ചിത്രരചന, വായന, എഴുത്ത് പിന്നെ പാട്ട് കേള്‍ക്കുക, സ്വപ്നം കാണുക, ഉറങ്ങുക, മഴ നനയുക, പുതുമഴ പെയ്യുമ്പോള്‍ മുറ്റത്തിറങ്ങി നിന്ന് മണ്ണിന്റെ മണം ദാ..ഇങ്ങനെ...മൂക്കിലേക്ക് വലിച്ചു കേറ്റുക, തനിച്ചിരുന്നു സ്വയം ബോറടിക്കുക, എങ്ങോട്ടെങ്കിലും ഒക്കെ യാത്രചെയ്യുക, അങ്ങനെ അങ്ങനെ പോകുന്നു താല്‍പ്പര്യങ്ങള്‍.........
Favorite Movies വാനപ്രസ്ഥം, തൂവാനത്തുമ്പികള്‍, കിലുക്കം, കിരീടം
Favorite Music രാജഹംസമേ, ഒരു ചെമ്പനീര്‍, ഒളിക്കുന്നുവോ, ഇന്നുമെന്റെ, ഓ മൃദുലേ, വരുവാനില്ലാരുമീ, ഒരു പുഷ്പ്പം മാത്രം, ഒരു ദളം മാത്രം, ഒരു കൊച്ചു സ്വപ്നത്തിന്‍, ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ, .....ഏറ്റവും ഇഷ്ടപ്പെടുന്ന വരികള്‍, "അടരുവാന്‍ വയ്യ, അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും. ഉരുകിനിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം. നിന്നിലലിയുന്നതേ നിത്യ സത്യം."
Favorite Books വെറും ചവറുകള്‍ അല്ലാത്ത എന്തും..എന്ന് വച്ചാല്‍ ഞാന്‍ എഴുതുന്നത് മിക്കവാറും ഉള്ളതൊന്നും ഞാന്‍ വായിക്കാറില്ല എന്ന്.. :-p