നാട്ടുപടങ്ങള്‍

My blogs

About me

Location നടുവില്‍, കേരളം
Introduction സഖാക്കളെ ഭക്തജനങ്ങളെ, ഒരു നിമിഷം.., കൊടകര പുരാണം വഴി ബൂലോക പുലി മടയില് കയറിയപ്പൊ, എല്ലാ പുലികളുടെയും വെടിക്കെട്ട് കണ്ട് കണ്ണ് തള്ളിപ്പോയി. എന്നാപിന്നെ നല്ലത്, ഒരു പട ബ്ലോഗ് തുടങ്ങലാണെന്ന് വെച്ചു. പോട്ടം ബ്ലോഗ് നോക്കുമ്പൊ, പടച്ച തമ്പുരാനെ, അവിടെ കിടക്കുന്നു…പുലിമൂട്ടില് തറവാട്ടിലെ കാരണവന്മാര്.. ഏതായാലും വന്നു, ഇനി വരുന്നത് വരട്ടെ., കിടക്കട്ടെ എന്റെ വകയും ഒരു പോട്ടം ബ്ലൊഗ്. ആദ്യമേ പറഞ്ഞേക്കാം. എന്റടുത്ത് നിക്കൊണ്‍ ഡി-എക്സ് 40, മിഗ് 27, എഫ്16, തുടങ്ങിയ കാമറ ഒന്നുമില്ല, ആകെ ഉള്ളത് ഒരു സോണി എറിക്സണ് മൊബൈല്‍ ആണ്. അതിന്റെ അഹങ്കാരത്തോടെ (പിന്നേ…) നാട്ടില് ലീവിനു പോയപ്പൊ, തോന്നുമ്പൊ തോന്നിയതുപൊലെ എടുത്ത ചില തോന്ന്യവാസ ചിത്രങ്ങള്.. കണ്ടിട്ട് തല്ലാന് തോന്നുന്നെങ്കി പറഞ്ഞോ, പാള കെട്ടിയ പുറവുമായി ഞാന് റെഡി. (ദയവായി നടുപ്പുറത്തേ അടിക്കാവൂ., കൂമ്പിനിട്ട് കുത്തരുത്)
Interests മീന്‍ പിടുത്തം (ചൂണ്ട, വല, തോട്ട, നഞ്ച് കലക്കല്‍, കുത്തൂട്) കാട്ട് കോഴിയെ വല വെക്കാന്‍ പോവുക (കിട്ടണം എന്ന് നിര്‍ബന്ധമില്ല), വെടിക്ക് പോവുക(ഏയ്, അതല്ല, ഐ മീന്‍ നായാട്ട്) മാടിക്കെട്ട്, തിരിഞ്ഞ്കളി, പെരങ്ങിക്കളി.
Favorite Music ഒരുവിധം പാടാന്‍ കഴിയുന്ന ഒരാള്‍ എന്റടുത്ത് നിന്ന് എനിക്കു വേണ്ടി പാടുന്ന ഏത് പാട്ടും. (മ്യുസിക്കിനോട് മാത്രം പക്ഷഭേദമില്ല)
Favorite Books “സ്വന്തമായി ചിന്തിക്കാന്‍ കഴിവില്ലാത്തവര്‍ വായിക്കുന്നു”