വി.എ || V.A

My blogs

Blogs I follow

About me

Introduction തമിഴ്നാടിന്റെ പ്രാന്തങ്ങളിൽനിന്നും കുടിയേറിയതും കുടിയിരുത്തിയതും ആയി, പൂർവ്വികരായ കുറേ കുടുംബക്കാർ ‘കൊല്ലം ദേശവാസി’കളായെന്ന് പറഞ്ഞുകേട്ട ചരിത്രം. കാലാന്തരേ, അതിലൊരു കുടുംബാംഗമായി ‘ചിത്രഗുപ്തൻ’ മകൻ ‘വിജയ് ആനന്ദ്’ എന്ന അറുപതു വയസ്സുകാരൻ ഞാൻ. ( ബാബു ബാബുരാജ് എന്നും വിളിപ്പേര്.) ഇപ്പോഴും ആറു വയസ്സുകാരന്റെ കൌതുകത്തോടെ കലാ-സാഹിത്യ രംഗത്ത് ഓടിനടന്നു പഠിക്കുന്ന വിദ്യാർത്ഥി. വിദ്യയുടെ കുറവുകൊണ്ട് അഭ്യാസവും അറിയില്ല. - ഓർമ്മകളിൽ ഒതുങ്ങുന്ന ഏറെ അനുഭവങ്ങളും കുറേ പാളിച്ചകളും. - വരയും വർണ്ണങ്ങളുമായി ജീവിതം ‘ആർട്സി’നൊപ്പം നീങ്ങിയപ്പോൾ, പേരിന്റെ ആദ്യാക്ഷരങ്ങളായ ‘ വി. എ.’ കൂടെച്ചേർന്നു. തിരുവനന്തപുരത്ത് തിരുമലയിൽ താമസം. -ഇപ്പോൾ സൌദിയിലെ റിയാദിൽ‌‌‌- ഗൃഹഭരണത്തിലെ മരാമത്ത്, ധനകാര്യം എന്നിവ എനിക്ക്, സഹഭരണവും ഭക്ഷ്യവകുപ്പും സന്തതിപരമ്പരശുശ്രൂഷയും ഭാര്യക്ക്. രണ്ടുമക്കൾ‌ - ഒരാൾ എൻജിനീയറായി അതേജോലിയുള്ള ഭർത്താവുമൊത്ത് വിദേശത്ത്. ഇളയമകൾ ‌- ശബ്ദം കമ്പ്യൂട്ടറിൽ പതിച്ചുകൊടുക്കുന്ന ‘പതി’യോടൊപ്പം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി, രണ്ടു കുട്ടികളുമായി തിരുവനന്തപുരത്ത്. vaarts2@gmail.com 00966509963912
Interests സഹകരണവും സാഹോദര്യവും...