Ullas Antony

My blogs

Blogs I follow

About me

Gender Male
Industry Technology
Occupation Computer Programmer
Location pala, kerala, India
Introduction ഒരു പാവം പ്രവാസി ..ജീവിതത്തിന്‍റെ തിളയ്ക്കുന്ന യൌവനത്തില്‍ പൊരിയുന്ന മരുഭൂമിയില്‍ ഉപജീവനത്തിനായി എത്തിപെട്ടവന്‍ ..രാത്രി വൈകുവോളം നാടിനെയും വീടിനെയും ഓര്‍ത്തു കണ്ണിരു ഒഴുക്കിയവന്‍,വീടില്‍നിന്നു വരുന്ന ഫോണ്‍ കാള്‍ ഓര്‍ത്തു 6 മണി ആകാന്‍ അക്ഷമയോടെ നോക്കി ഇരിക്കുന്നവന്‍ ,ഓരോ വെള്ളി ആഴ്ചയും വരുവാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നവന്‍,വെള്ളി ആഴ്ച രാത്രിയില്‍ എന്തെന്ന് അറിയാത്ത വിഷമത്തില്‍ ഉറങ്ങുന്നവന്‍ ,പറന്നു ഉയരുന്ന വിമാനത്തെ നെടുവീര്‍പോടെ നോക്കി നില്‍ക്കുന്നവന്‍ ,4 മണിക്ക് മമ്മിടെ കൈയ്യിലെ ചായും പലഹാരവും കഴിക്കാന്‍ കൊതിയോടെ നോക്കി ഇരിക്കുന്നോന്‍ ,മഴയില്‍ നനയാനും ,പുലരിയുടെ കുളിരില്‍ പുതച്ചുറങ്ങാന്‍ കൊതിക്കുന്നവന്‍ . സൊറ പറഞ്ഞിരിക്കാന്‍ , നീന്തിക്കളിക്കാന്‍ ,തോര്‍ത്തിട്ടു മീന്‍ പിടിക്കാന്‍ ,രാത്രി തട്ട് കടയിലെ ദോശ കഴിക്കാന്‍ ,റീലിസ് ദിവസം ഉന്തി തള്ളി ടികെറ്റ് എടുത്തു സിനിമ കാണാന്‍ , നിലാവത്ത് അവളേം കൊണ്ട് ആറിന്റെ തീരത്ത് സൊറ പറഞ്ഞിരിക്കാന്‍ ,മഴയത് കുളിക്കാന്‍,പനി പിടിച്ചു കിടക്കാന്‍ ,രാവിലെ അരുവിത്തുറ പള്ളി യിലെ കുര്‍ബാന കാണാന്‍ ...അങ്ങിനെ അങ്ങിനെ...അങ്ങനെ ഒത്തിരി ഒത്തിരി കാരണങ്ങള്‍ കൊണ്ട് തിരികെ പറക്കാന്‍ നാളുകളെണ്ണി കാത്തിരിക്കുന്നോന്‍ ...
Interests സംഗീതം, സിനിമ, ഊര് ചുറ്റല്‍, വാചകമടി, ചാറ്റിങ്, പ്രോഗ്രാമ്മിംഗ് പിന്നെ ഇപ്പോള്‍ അല്‍പ സ്വല്പം ബ്ലോഗിങ്ങും
Favorite Movies ചെമ്മീന്‍, ചിത്രം, ഭരതം, നമ്മുക്ക് പാര്‍ക്കാം മുന്തരിതോപ്പുകള്‍, മൂന്നാംപക്കം, തൂവാനത്തുമ്പികള്‍, ഭ്രമരം, കിലുക്കം, യാത്ര, പഴശ്ശി രാജാ, തന്മാത്ര, കാഴ്ച, കൂടെവിടെ, ഇന്നലെ
Favorite Music പറഞ്ഞു തുടങ്ങിയാല്‍ സ്ഥലം മതിയാകാതെ വരും ..എല്ലാ തരം സംഗീതവും ഇഷ്ട്ടപെടുന്ന ഒരു മലയാളി
Favorite Books പഠിക്കുന്ന കാലത്ത് കിട്ടുന്ന ബുക്ക്‌ എല്ലാം വായിച്ചിരുന്നു ..ഇപ്പോള്‍ തൊഴിലുമായി ബന്ധപെട്ടവ ..കൂടുതലും പ്രോഗ്രാമ്മിംഗ് ബുക്സ് ...