GBHS CHERUKUNNU

My blogs

About me

Introduction 1898ല്‍ ചിറക്കല്‍ രാജാവ് സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ചെറുകുന്ന് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളായി വളര്‍ന്നത്. 1918ല്‍ ഈ കുടിപ്പള്ളിക്കൂടം ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴിലുള്ള ഒരു മിഡില്‍ സ്കൂളായിരുന്നു. പിന്നീട് നാട്ടുകാരുടെ ഉത്സാഹവും ശ്രീ. കെ.വി. നാരായണന്‍ മാസ്റ്ററുടെ (കമ്പ്യന്‍ നാരായണന്‍ മാസ്റ്റര്‍) നേതൃത്വവും ഒത്തു ചേര്‍ന്നപ്പോള്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ന്നു. 1924ല്‍ ഓല ഷെഡില്‍ പ്രവര്‍ത്തിച്ചു കെണ്ടിരുന്ന ഈ വിദ്യാലയം 1925ല്‍ കത്തി നശിച്ചതിനെത്തുടര്‍ന്ന് സ്കൂള്‍ പുനര്‍ നിര്‍മ്മാണ കമ്മറ്റി രൂപീകരിക്കപ്പെട്ടു. അങ്ങനെ ഗ്രാമവാസികളുടെയും ഡിസ്ട്രിക്ട് ബോര്‍ഡിന്റെയും സഹകരണത്തോടെ 1927ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ വിദ്യാലയ്തത്തിന്റെ മെയിന്‍ ബ്ലോക്ക്. ഈ വര്‍ഷം ശതാബ്ദിയിലെത്തിയ സ്കൂളിന്റെ ഈ കെട്ടിടത്തിലാണ് പതിനായിരക്കണക്കിനു വരുന്ന ചെറുകുന്ന് നിവാസികള്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.