SUMESH KUMAR .K.S

My blogs

About me

Gender Male
Industry Arts
Occupation RADIO JOCKEY
Location THIRUVALLA), KERALA, India
Introduction ഹായ് ഞാന്‍ സുമേഷ്... വേദിയിലും മിനിസ്ക്രീനിലും ഞാന്‍ സുമേഷ് ചുങ്കപ്പാറ എന്നും റേഡിയോയില് റോക്കിംഗ്സ്റ്റാര്‍ സുമേഷ് എന്നും ആണ് അറിയപ്പെടുന്നത് സിനിമക്ക് വേണ്ടി ഇപ്പോള്‍ പേര് മാറ്റി ...ശ്യാം സുകുമാര്‍ പിന്നെ ഇപ്പോള്‍ ഞാന്‍ കുറെ പരിപാടികള്‍ ചെയ്യുന്നുണ്ട് ട്ടോ ... സുര്യ ടി വിയില്‍ രസികരാജ നമ്പര്‍ വണ്ണ്‍ സുര്യയുടെ എഫ് എം റേഡിയോ യില്‍ ഇപ്പോള്‍ റേഡിയോ ജോക്കി കൂടി ആണ്...(റെഡ് എഫ് എം ) ഏഷ്യാനെറ്റ്‌ , സുര്യ , കൈരളി തുടങ്ങി എല്ലാ ചാനലുകളിലും പരിപാടികള്‍ ചെയ്തിട്ടുണ്ട്... ‍ അതിന്റെ ഒക്കെ ഫോട്ടോസ് നിങ്ങള്ക്ക് കാണാം... വീഡിയോയും കാണാം .... ഡിഗ്രിയും പി ജിയും കഴിഞ്ഞു കുറേക്കാലം മിമിക്രി കളിച്ചു നടന്നു... അതില്‍ കുറ്റബോധം ഇപ്പോഴും തോന്നുന്നില്ല... കാരണം ആ കാലം ആണ് എന്നെ ഏതു സാഹചര്യത്തിലും ജീവിക്കാന്‍ പഠിപ്പിച്ചത് .... ഒരു ഓഫീസ് ജോലിക്ക് വേണ്ടി എന്റെ ഉള്ളിലെ കലാകാരനെ നിര്‍ദയം കൊല്ലാന്‍ എനിക്ക് മനസ് വന്നില്ല..കൊന്നാലും തടവും പിഴയും കിട്ടില്ല ...അത് വേറെ കാര്യം . അതേയ് ഒരു കാര്യം കൂടി... എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും ഉള്ളത് കൊണ്ടാണ് എന്റെ ഈ തോന്ന്യാസം എല്ലാം നടന്നത്....അത് കൊണ്ട് ആരും ഇത് പിന്‍ തുടരരുത്.... നിങ്ങള്‍ക്കും ഒരു പാത സ്വയമായി ഉണ്ടാക്കാം..... അഭിപ്രായങ്ങള്‍ എഴുതണം ട്ടോ ...... സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം .................
Interests സൗഹൃദം, പ്രണയം, തമാശ, ഫലിതം, കഥകള്‍, കവിതകള്‍, സിനിമ, അങ്ങനെ... അങ്ങനെ... അവിയല്‍ ഒഴികെ ഒട്ടു മിക്ക എല്ലാ കാര്യങ്ങളും താല്പര്യമാണ്.
Favorite Movies കാണുമ്പോള്‍ മനസിന്‌ സന്തോഷം നല്‍കുന്ന ഏതു സിനിമയും...കാരണം...മാനസിക ഉല്ലാസത്തിന് വേണ്ടിയല്ലേ നമ്മള്‍ സിനിമകള്‍ കാണുന്നത് ... പക്ഷെ ഇപ്പൊ ഈ ഫീല്‍ഡില്‍ എത്തിയപ്പോള്‍ വിമര്‍ശനാത്മക മനസ്സോടെ സിനിമകള്‍ കാണാറുണ്ട്...
Favorite Music അതും മേല്‍ പറഞ്ഞ പോലെ തന്നെ... ഒരു കാലത്ത് സിനിമക്കുള്ളിലെ ക്ലാസ്സിക്കല്‍ സംഗീതം ഇഷ്ട്ടമില്ലയിരുന്നു... പക്ഷെ ഇപ്പോള്‍ ഒരുപാട് ഇഷ്ട്ടപ്പെടുന്നുണ്ട്... ഒപ്പം അടിപൊളി പാട്ടുകളും ഇഷ്ട്ടപ്പെടുന്നു ...എന്ന് വെച്ച് മെലോഡി ഇഷ്ടമില്ലെന്നല്ല
Favorite Books പണ്ട് മുതലേ ഒരുപാട് വായിക്കുമായിരുന്നു... ചെറുപ്പത്തില്‍ കുറ്റാന്വേഷണം ...അതിന്റെ കഥകള്‍ ....അവയായിരുന്നു കൂടുതല്‍ ഇഷ്ട്ടം... ഇപ്പോള്‍ വായന കുറഞ്ഞു എന്ന് തന്നെ പറയാം...എന്നാലും സമയം കിട്ടുമ്പോള്‍ പുസ്തകങ്ങള്‍ കിട്ടിയാല്‍ വായിക്കാറുണ്ട്/