George K Alex

My blogs

About me

Introduction ജനനം 1971 മെയ് 9. കോഴഞ്ചേരി സെൻറ് തോമസ് കോളേജിൽ അദ്ധ്യാപകൻ. പ്രധാന പുസ്തകങ്ങൾ: ഹാബേൽ പ്രിയ ഹാബേൽ (കഥകൾ 1993), ബേമിദുകളുടെ പുനരവതാരം- ലക്ഷദീപും പഞ്ചായത്തുരാജും(2005), നിഷേധികളുടെ അമ്മ (കഥകൾ 1999, 2000), അധിനിവേശ വിരുദ്ധതയുടെ ദൈവശാസ്ത്രം (ചരിത്രം 1999), ഹരിത രാഷ്ട്രീയം (രാഷ്ട്രീയം 2003), വിശ്വാസവും പോരാട്ടവും (2005), വിദ്യാഭ്യാസം ജീവൻറ്റെ പൂർണതയ്ക്ക് (ലേഖനങ്ങൾ 2009). ആഗോളവത്ക്കരണം സ്ത്രി, പ്രകൃതി (വന്ദനസിവയുടെ ലേഖനങ്ങളുടെ മലയാള പരിഭാഷ) ഐക്യരാഷ്ട്ര സംഘടന ചരിത്രവും വികാസവും (2007,2008), രാഷ്ട്രം രാഷ്ട്രീയം രാഷ്ട്ര സംവിധാനം (2009), Reinventing Identity (2007), Writing In the Dark (2009). ആനുകാലിക പ്രസിദ്ധീകരണങ്ങളായ മലയാളം വാരിക, മാദ്ധ്യമം വാരിക, മാതൃഭൂമി വാരിക എന്നിവയിൽ ലേഖനങ്ങൾ, പുസ്തക നിരൂപണങ്ങൾ. വിദ്യാർത്ഥികളുടെ ഇടയിൽ സാമൂഹിക അവബോധം വളർത്തുന്നതിന് സഹായകമായ ക്യാന്പുകൾ, പഠനപരിപാടികൾ എന്നിവയുടെ സംഘാടനം നിർവ്വഹിക്കുന്നു. ഇഷ്ടമുള്ള പഠനമേഖലകൾ ചരിത്രം, രാഷ്ട്രീയം, ചിത്രകല, സാഹിത്യം. ഇഷ്ടവിഭവം പഴങ്കഞ്ഞി, മോരുകാച്ചിയത്, അച്ചാറ്. ഇഷ്ടമുള്ള ഉദ്ധരണി, രാഷ്ട്രീയം ഒരു തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രം- എഡ്മണ്ട് ബർക്ക്.