Blogger
ദൈവം
On Blogger since: August 2006
Profile views: 2,399

About me

GenderMale
IndustryCommunications or Media
Locationകൊച്ചി, കേരളം, India
Introductionഅപൂര്‍ണ്ണമായെങ്കിലും എനിക്കു പകുക്കുവാനുള്ളതെല്ലാം നിങ്ങള്‍ പകുത്തുകഴിഞ്ഞു. ഞാന്‍ പകര്‍ത്തണമെന്നാഗ്രഹിച്ച ചിത്രങ്ങള്‍ കൂടുതല്‍ നന്നായി പകര്‍ത്തി. എന്നേക്കാള്‍ ആഴമുള്ള ജീവിതം ജീവിച്ചു. നല്‍കാന്‍ പുതുതായി ഒന്നുമില്ലാത്തതുകൊണ്ട് മാറിനില്‍ക്കുകയായിരുന്നു കുറെക്കാലം. അതേ സമയം നിറഞ്ഞ മനസ്സിന്റെ സമ്മര്‍ദ്ദം ഞാനനുഭവിച്ചുകൊണ്ടിരുന്നു. സത്യത്തെക്കുറിച്ച് ബോധ്യമുണ്ടായിരിക്കുകയും അതിനു വിരുദ്ധമായ വ്യാമോഹങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോഴുള്ള അന്തഃസംഘര്‍ഷം. അപഠനത്തിന്റെ നാളുകളിലാണ് ഞാനിപ്പോള്‍. വിജയന്‍ ‘ധര്‍മ്മപുരാണ’ത്തിലെന്ന പോലെ അകത്തെ അഴുക്ക് ഒഴുക്കിക്കളയുകയാണ് ഞാനിവിടെ, മനസ്സൊഴിച്ചിടാനായി. സ്വയം സുതാര്യമാകുന്ന അനുഭവത്തെ ജാള്യതയില്ലാതെ സ്വീകരിക്കാന്‍ ഇവിടെ പറ്റുമെന്നു തോന്നുന്നു. ഇതൊരു ആത്മഭാ‍ഷണമാണ്, സ്വകാര്യമായ ഡയറിക്കുറിപ്പുകള്‍ പോലെ. സ്വയം നിരീക്ഷിക്കാനുള്ള മറ്റൊരു ശ്രമം... ഇതെല്ലാം പങ്കുവക്കാവുന്ന കൂടുതല്‍ മികച്ച മറ്റൊരിടം കണ്ടെത്തിയാല്‍ ഞാനിതവസാനിപ്പിച്ചേക്കാം, പറയാനുള്ളതു മുഴുവന്‍ പറഞ്ഞു തീര്‍ന്നാലും. കര്‍തൃത്വം മറച്ചുവെക്കുക എനിക്കിഷ്ടപ്പെട്ട കാര്യമല്ല. അതിനാല്‍ കൂട്ടുകാരേ, ആരെന്നു പൂര്‍ണ്ണമായും വെളിപ്പെടുത്തിയേ ഞാനിവിടം വിടൂ. എന്നെക്കുറിച്ചൊരാമുഖം വേണ്ടവര്‍ക്ക് സ്വാഗതം, സ്നേഹാദരം...
Interestsഎന്നില്‍, നിന്നില്‍, യാത്രയില്‍, പ്രണയത്തില്‍, ജീവിതത്തില്‍....
Favorite musicവണ്ണാത്തിപ്പുള്ളിന്റെ പാട്ട്‌, കാക്കയുടെ കരച്ചില്‍, കാറ്റിലാടുന്ന ഇലയുടെ മര്‍മ്മരം, കടലിന്റേയും കാടിന്റേയും എരമ്പം, ഉറുമ്പുകളുടെ കൊച്ചുവര്‍ത്തമാനം...അങ്ങനെയങ്ങനെ ജൈവമായ എല്ലാം.
Favorite booksഒരു വാരികയുടെ പത്രാധിപര്‍ പ്രമുഖ എഴുത്തുകാര്‍ക്കു കത്തയച്ചു, അവര്‍ക്കേറ്റവും ഇഷ്ടപ്പെട്ട നാലു വരികള്‍ ഏതെന്നു ചോദിച്ച്‌. പലരും പല മഹാകാവ്യങ്ങളില്‍ നിന്നും വരികളയച്ചു. ഒരാള്‍ മാത്രം ഇങ്ങനെ എഴുതി: അവള്‍ എനിക്കയച്ച പ്രേമലേഖനത്തിലെ നാലല്ല നാല്‍പ്പതു വരികളാണ്‌ എനിക്കേറ്റവും ഇഷ്ടം. അക്ഷരത്തെറ്റുകള്‍ മൂലം അതു പകര്‍ത്തി അയക്കാന്‍ വയ്യ. 'ഇന്നാള്‌ അമ്പലത്തില്‍ വച്ചു കണ്ടപ്പോള്‍ മൊഖവും വീര്‍പ്പിച്ചു നിന്നില്ല്യൊ' എന്നത്‌ അതിലെ ഒരു വാചകമാണ്‌.
Google apps
Main menu