ഉപാസന || Upasana

My blogs

About me

Gender MALE
Industry Technology
Location കാതിക്കുടം / ബാംഗ്ലൂര്‍
Introduction ഞാന്‍ ഉപാസന. എന്റെ കഥ ആരംഭിക്കുന്നത് വളരെ പണ്ടാണ്. കാപട്യങ്ങള്‍ അറിയാത്ത നിഷ്കളങ്കമായ ഒരു ബാല്യം. അന്നെന്നോ കാടുപിടിച്ചു കിടന്ന ഒരു കാവിലെ ജീര്‍ണിച്ച കരിങ്കല്‍ വിഗ്രഹത്തിന് നേരെ ഞാന്‍ എന്തുകൊണ്ടോ കല്ലെറിഞ്ഞു! അപ്പോള്‍ വീശിയടിച്ച കാറ്റില്‍, കരിയിലകള്‍ക്കിടയില്‍ അവര്‍ ആവിര്‍ഭവിച്ചു. ഭഗവാന്റെ ഭൂതഗണങ്ങള്‍! എട്ടും പൊട്ടും തിരിയാത്ത ഒരു ബാലന്റെ ചാപല്യമെന്ന് കരുതി ആശ്വസിക്കാതെ അവരെന്നോട് ഭീഷണമായി പരിഹാരമാവശ്യപ്പെട്ടു. “എത്രയെത്ര ക്ഷമാപണങ്ങള്‍ പറയേണ്ടു?“ എന്ന സന്ദേഹത്തില്‍ നിന്ന എന്റെ മൌനത്തെ അവര്‍ ധിക്കാരമായി തെറ്റിദ്ധരിച്ചു! അവസാനം... അവസാനം എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ വിറക്കുന്ന കൈകളോടെ ഞാനെന്റെ വിരല്‍ ചൂണ്ടി, എന്റെ കാതിനു നേരെ! എല്ലാം നിശബ്ദം. ശാന്തം. ഇതാണ് എന്റെ കഥ. ഉപാസനയുടെ കഥ! Email: SUNILMV@GMAIL.COM
Interests സാഹിത്യം, ക്ഷേത്രീയകലകള്‍.. പിന്നെ ആയോധനകലകള്‍ അഭ്യസിച്ചിട്ടുണ്ട്. ഗെയിം ആണെങ്കില്‍ ഞാന്‍ ഒരു വോളിബോള്‍ പ്ലെയര്‍ ആണ്.
Favorite Movies ഒരുപാടുണ്ട്. ഏതാണ്ട് എല്ലാ ആര്‍ട്ട് പടങ്ങളും ഇഷ്ടമാണ്. ചിദംബരം, വിധേയന്‍, നിഴല്‍ക്കുത്ത്... പിന്നെ നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍.... ഇംഗ്ലീഷ് പടങ്ങളില്‍ ഗ്ലാഡിയേറ്റര്‍, മരിയോ പുസ്സോയുടെ ഗോഡ്ഫാദര്‍, ട്രോയ്, ആറ്റില, .. etc
Favorite Music ആയിരം പാദസരങ്ങള്‍.... ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം... സുഖമോ ദേവി... ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടു വാ... കവിളത്തെ കണ്ണീര്‍ കണ്ടു മണിമുത്താണെന്നു കരുതി വിലപേശാനോടി വന്ന വഴിയാത്ര..
Favorite Books ഞാന്‍ മറ്റെന്തിനേക്കാളും പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നു. ഖസാക്കിന്റെ ഇതിഹാസം, തട്ടകം, ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍, തൃക്കോട്ടൂർ നോവല്ലെകൾ/പെരുമ/കഥകൾ, പിതാമഹൻ‍, ആലാഹയുടെ പെണ്‍‌മക്കള്‍, വേട്ടക്കാരനും വിരുന്നുകാരനും(ആനന്ദ്), വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നുവോ(എം.കൃഷ്ണന്‍ നായര്‍), വാരാണസി (എം.ടി) അങ്ങിനെ പോകുന്നു ആ അനന്തമായ ലിസ്റ്റ്. ഇംഗ്ലീഷ് ബുക്കുകളും ധാരാളം വായിക്കാറുണ്ട്.