പാഥേയം ഡോട്ട് കോം

My blogs

Blogs I follow

About me

Introduction നവ സാങ്കേതിക വിദ്യയുടെ വര്‍‍ത്തമാന കാലത്തില്‍‍ വായനയുടെ പുതിയ മേച്ചില്‍‍‌പുറം തേടുന്ന ഈ കാലത്ത് എഴുത്തും, വായനയും, ചര്‍‍ച്ചയും, തര്‍ക്കങ്ങളുമായി തുടങ്ങിയ ഓര്‍കൂട്ട്‌ കമ്മ്യുണിറ്റിയിലെ ഒരു പുതിയ കൂട്ടായ്മയുടെ വിജയത്തിന്‍‌റ്റെ ഫലമാണ് "പാഥേയം" എന്ന ഈ ഓണ്‍‍ലൈന്‍ മാഗസിന്‍്. ഇവിടെ ജീവിക്കുന്നത് കടലാസുതുണ്ടുകളല്ല! മറിച്ച് ഏതു നിമിഷവും എക്കാലത്തും വായിക്കാവുന്നതും ചിതലരിക്കാത്തതുമായ ഓണ്‍ലൈന്‍ മാഗസിന്‍‍‌ ഞങ്ങള്‍‍ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കട്ടെ! പല കമ്മ്യൂണിറ്റികളിലെ അസഹിഷ്ണുത നിറഞ്ഞ പ്രവര്‍ത്തന രീതികളില്‍ മനം മടുത്ത് പടിയിറങ്ങിയ ഒരു കൂട്ടം സുഹ്രുത്തുക്കളുടെ കൂട്ടായ്മ ആണിത്.2008 ജൂലായ്‌ മൂന്നിനു ആണു ഈ പുതിയ ഓര്‍കുട്ട്‌ കമ്മ്യൂണിറ്റിക്കു രൂപം നല്‍കിയത്. സാഹിത്യത്തിന്‍‌റ്റെ യാദാസ്ഥിതിക സങ്കല്‍പ്പങ്ങളില്‍ ഭ്രമിച്ചുനില്‍ക്കാതെ ഇരുളിന്‍‌റ്റെ വഴിയിലൂടെ നടന്നു ശീലിച്ച് ഒരു പുതിയ പ്രകാശം തേടി പുറപ്പെട്ടവരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ പുതുസാഹിത്യവസന്തമായ ഈ പാഥേയം എന്ന ഓണ്‍‍ലൈന്‍‍ മാഗസിന്‍ ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.