ഓറഞ്ച്

My blogs

About me

Industry Student
Location kerala, India
Introduction ഞാന്‍ ഒരു പെണ്‍കുട്ടിയാണ്.. ജീവിതത്തോട് അല്പം പരിഭവവും പരാതിയും അതിലേറെ സ്നേഹവും ആഗ്രഹവും ഉള്ള ഒരു പാവം കുട്ടി.... ;-) തെക്കന്‍ കേരളത്തിലെ അത്രയൊന്നും യാഥാസ്ഥിതികമല്ലാത്ത ഒരു മുസ്ലീം കുടുംബത്തില്‍ ഒരുപാട് സ്നേഹവും സംരക്ഷണവും കിട്ടി വളരുന്നവള്‍.. ദൈവവിശ്വാസിയാണെങ്കിലും തട്ടമിടാത്തവള്‍...ജീവിതത്തിന്‍റെ നട്ടപ്ര വെയിലത്ത്‌ വെന്തു പോരിഞ്ഞിട്ടില്ലെങ്കിലും ബോള്‍ഡ് ആയി തീരുമാനങ്ങള്‍ എടുക്കുന്നവള്‍.. ബുദ്ധി പറയുന്നത് കേള്‍ക്കാതെ മനസ് പറയുന്നത് കേള്‍ക്കുന്നവള്‍... അതൊക്കെയാണ്‌ ഈ ഞാന്‍...! 18 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാലത്തിന്‍റെ കരങ്ങള്‍ ഈ വിചിത്ര ഭീകര ലോകത്തിന്റെ പുസ്തകത്തിലെ ഒരു വാക്കായി എന്നെ എഴുതി ചേര്‍ത്തു.. അസ്പഷ്ട്ടവും കുഴപ്പം നിറഞ്ഞതും അ‍ര്‍ത്ഥം ഉള്ളതുമായ ഒരു വാക്ക്.ചിലപ്പോള്‍ ഒന്നും അ‍ര്‍ത്ഥം ആക്കാത്തതും മറ്റു ചിലപ്പോള്‍ എല്ലാം ഉള്ളിലോതുക്കുന്നതോ അനവധി അര്‍ഥങ്ങള്‍ ഉള്ളതോ ആയ ഒരു വാക്ക്.... ഞാന്‍ കവി അല്ല , ഞാനെഴുതുന്നത് കവിതയോ കഥയോ അല്ല... ഒക്കെ വെറും ജല്‍പ്പനങ്ങള്‍..,അല്ലെങ്കില്‍ എന്റെ പൊട്ട തോന്നലുകള്‍...ആന്‍ഫ്രാങ്ക് എഴുതിയ ധൈര്യത്തോടും ധൈര്യമില്ലായ്മയോടും ഞാനും എഴുതാന്‍ ശ്രമിക്കുകയാണ്.. ഭാഷയുടെ രസതന്ത്രം വശമില്ലെങ്കിലും..
Interests വളരുന്തോറും മാറുന്ന ചിന്തകള്‍ക്കൊപ്പം താല്‍പ്പര്യങ്ങളും മാറിക്കൊണ്ടിരിക്കുന്നു... അതില്‍ മാറ്റം വരാതതായി രണ്ടു മൂന്നു താല്‍പ്പര്യങ്ങളെ ഉള്ളൂ .. വായന, സ്നേഹം, പ്രകൃതി, പുതുമ...അങ്ങിനെ.....അങ്ങിനെ..
Favorite Movies 22 ഫീമയില്‍ കോട്ടയം, കളേഴ്സ് ഓഫ് പാരടയ്സ്, താളം തെറ്റിയ താരാട്ട്, ലൌദ്‌ സ്പീകേര്‍, തന്മാത്ര, പാസഞ്ചര്‍, കൊക്ടയില്‍, ശാലിനി എന്റെ കൂട്ടുകാരി, എന്ഗെയും എപ്പോതും, ചിത്രം, പഥേര്‍ പാഞ്ജാലി, മമ്മി&മി, തിരക്കഥ, ജുമാഞ്ഞ്ജി, മേരിക്കുണ്ടൊരു കുഞ്ഞാട്, ട്രാഫിക്‌, etc......
Favorite Music ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍..., കിളി വാതിലില്‍ കാതോര്‍ത്തു ഞാന്‍..., വരുവാനില്ലാരുമീ വിജനമാമീവഴി..., പലവട്ടം പൂക്കാലം വഴിമാറി..., ഓര്‍മ്മകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു..... മേരെ ഹാധ് മേം, ഏ അജ നബീ തൂഭീ..., കഭീ കഭീ മേരെ ദില്‍ മേം...... അങ്ങിനെ ഒത്തിരി പാട്ടുകള്‍ ഉണ്ട് എന്റെ പ്രിയപ്പെട്ടവയായി...
Favorite Books ദി പ്രോഫെറ്റ്, നോ എ വുമന്‍, അടയാളങ്ങള്‍, ഒറ്റ വാക്കില്‍ ഒരു ജീവിതം, ആണ്‍ ഫ്രാങ്കിന്റെ ഡയറി കുറിപ്പുകള്‍, ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍, അറിയാത്ത വഴികള്‍, കേശവ ദേവ് എന്റെ നിത്യ കാമുകന്‍, പണം, മരണം ദുര്‍ബലം, ഉയിരടയാലങ്ങള്‍, ഹരിതാഭാകല്‍ക്കപ്പുരം, എന്റെ കഥ, വെറോനിക്ക ഹാസ് ദിസൈടെദ് ട്ട് ടൈ, രാജ ലെക്ഷ്മിയുടെ കഥകള്‍, അനുയാത്ര, വേര്‍പാടിന്റെ വിരല്‍ പാടുകള്‍, ഇവള്‍ അവരിലോരുവല്‍, മരണത്തില്‍ നിന്നും മരണമില്ലായ്മയിലെക്ക്....... [ഇത്രയൊക്കെ ഇപ്പൊ ഓര്‍മ കിട്ടുന്നുള്ളൂ, വായയുടെ ലഹരി അന്നും ഇന്നും കൂടെ തന്നെയുണ്ട്.. :-) ]