Santhosh Arackal

My blogs

About me

Gender Male
Location Thodupuzha, Kerala, India
Introduction ഇടുക്കി ജില്ലയുടെ പ്രവേശന കവാടമായ തൊടുപുഴയില്‍ അധിവസിക്കുന്നു തൊടുപഴയിലെ സാമൂഹിക, സാംസ്‌കാരിക, സേവന, രാഷ്‌ട്രീയ , പത്രപ്രവര്‍ത്തന, ദൃശ്യമാധ്യമ രംഗങ്ങളില്‍ സജ്ജീവ സാന്നിദ്ധ്യമാകുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. കുമാരമംഗലം സര്‍ക്കാര്‍ എല്‍. പി. സ്‌കൂള്‍, കുമാരമംഗലം എം.കെ.എന്‍എം ഹൈസ്‌കൂള്‍ , സമാന്തര വിദ്യാഭ്യാസ സ്ഥപനങ്ങളായ മുതലക്കോടം അക്വീനാസ്‌ കേളേജ്‌ , തൊടുപുഴ നെഹൃു കോളേജ്‌ എന്നിവടങ്ങളില്‍ നിന്നും എഴുത്തും വായനയും അഭ്യസിച്ചു. സഹകരണ സ്ഥാപനത്തിലെ താത്‌കാലി ജോലി മുതല്‍ പച്ചക്കറി മൊത്തവ്യാപാരത്തില്‍ പങ്കാളിയാവുകയും ചെയ്യുന്നതടക്കമുള്ള പലതരം തൊഴിലുകളും ബിസ്സിനസ്സുകളും പരീക്ഷിച്ചെങ്കിലും ശ്രദ്ധിക്കപ്പെടുകയും സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്‌ത്‌ ഇപ്പോഴും തുടരുന്ന തൊഴില്‍ ആധാരം എഴുത്ത്‌ മേഖലയിലാണ്‌. എപ്പോഴും ഒരേ സമയം ഒന്നിലധികം തൊഴിലുകളില്‍ ശ്രദ്ധിക്കുക ഹോബിയാണ്‌ രണ്ടര വര്‍ഷക്കാലം ജന്മഭൂമി ദിനപത്രത്തിന്‍ ഇടുക്കി ജില്ലാ ബ്യൂറോയുടെ ചുമതല വഹിക്കുന്ന റിപ്പോര്‍ട്ടറായി ജോലി നോക്കിയിട്ടുണ്ട്‌. ഈ കാലയളവില്‍ ശ്രദ്ധേയമായ പല റിപ്പേര്‍ട്ടുകളും ജന്മഭൂമിയില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ സംപേക്ഷണം ചെയ്യുന്ന വില്ലേജ്‌ ബ്രോഡ്‌കാസ്റ്റിംഗ്‌ കോര്‍പ്പറേഷന്‍ (വി. ബി. സി.) എന്ന പ്രാദേശിക വാര്‍ത്താ ചാനലില്‍ കോ-ഓഡിനേറ്റിംഗ്‌ എഡിറ്ററായി ജോലി നോക്കുന്നു.