mallikarjunan

My blogs

About me

Gender Male
Location India
Introduction കാവാലത്തിന് പാരഡി പാടിയ പോലെ"ബ്ലോഗായാല്‍ പ്രൊഫൈല്‍ വേണ"മെന്ന് ഈയടുത്താണ് മനസ്സിലാക്കിയത്‌.അതാ ഇങ്ങനെ ഒരു സാഹസം.തൃശ്ശൂരിലെ നെല്ലായി ആണ്ദേശം."എവിടെയും പറ്റിയില്ലെങ്ങില്‍ കാളന്‍ നെല്ലായി" എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? (ഇല്ലെങ്ങില്‍ നിങ്ങളുടെയൊക്കെ പഴഞ്ചൊല്ലില്‍ നിറച്ചും പതിരാണ്!).ആ നെല്ലായി തന്നെ.മലയാളി ആണെങ്ങില്‍ പേരിന്റെ കൂടെ സ്ഥലപ്പേരോ ജാതിപ്പേരോ വേണമെന്ന ഗൂഗിളിന്റെയും നിര്‍ബന്ധമാണ്‌ ബ്ലോഗിലും അങ്ങനെ വന്നത്.അല്ലാതെ ഒരു വെയിറ്റിനു വേണ്ടി ചേര്‍ത്തതല്ല.അമ്മയുടെ അടിയെ നല്ല പേടി ഉണ്ടായിരുന്നതിനാല്‍ പഠനമൊക്കെ നല്ല രീതിയില്‍ നടന്നു.അത് നാട്ടിലെ പന്തല്ലൂര്‍ JUPS, കൊടകര GNBHS,തൃശ്ശൂരിലെ ST THOMAS, വഴി മദ്രാസിലെത്തി CA ആയി നിറുത്തി.അച്ഛന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ ഉധ്യോഗസ്ഥന്‍ ആയിരുന്നതിനാല്‍ "പാണ്ടി" എന്ന പേര് സ്കൂള്‍ കാലം മുതലേ വീണിരുന്നു.അത് തെറ്റിക്കേണ്ട എന്ന് കരുതിയാണ് വണ്ടി നേരെ മദ്രാസിലേക്ക് വിട്ടത്.ഇപ്പോള്‍ ബാന്‍ഗലൂരില്‍ പണിയുമായി കൂടിയിരിക്കുന്നു.എഴുതുന്നതിലും കൂടുതല്‍ ഇഷ്ടം വായിക്കാനാണ്,ടൈം കിട്ടണില്ല ,അതുകൊണ്ട് പോസ്റ്റുകള്‍ ഇടാന്‍ ഞാനില്ല,അല്ലാതെ കഴിവ് ഇല്ലാതെയല്ല എന്നൊക്കെ തട്ടിവിട്ടാല്‍ പുളുവടി എന്ന് പറയില്ലെങ്ങില്‍ ഞാന്‍ പ്രൊഫൈല്‍ പിന്നീട് ആ രീതിയില്‍ അപ്ഡേറ്റ് ചെയ്തോളാം.ആള്‍ ദൈവം ആകാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് ബ്ലോഗില്‍ "followers " ഇല്ല.ഇതോടെ ഞാനും ഒരു കാല്‍ ബ്ലോഗനായി അല്ലെ?
Interests എല്ലാവരെയും പോലെ വായന -എന്‍റെ കാര്യത്തില്‍ മലയാളം മാത്രം- ഏറെ ഇഷ്ടമാണ്.M P നാരായണപിള്ള, CPR, മാധവിക്കുട്ടി, അയ്യപ്പപണിക്കര്‍, O V വിജയന്‍, അയ്യപ്പന്‍, VKN, വിജയന്‍ മാഷ്‌ എന്നിവരുടെ മരണം കുടുംബത്തിലെ ആരുടെയോ വേര്‍പാടുപോലെ സങ്കടപ്പെടുത്തിയിട്ടുണ്ട്.MT, KGS, ചുള്ളിക്കാട്, ടി പദ്മനാഭന്‍, KEN, അഴീക്കോട് മാഷ്, തുടങ്ങിയവരും പ്രിയപ്പെട്ടവരാണ്.സിനിമ ഏറെ ഇഷ്ടമാണ്.എല്ലാ തരം സംഗീതവും.പിന്നെ പൂരങ്ങള്‍ പ്രത്യേകിച്ച് തൃശൂര്‍ പൂരം, ഉത്സവങ്ങള്‍, സദ്യകള്‍....