പിരാന്തന്‍
My blogs
| Gender | Male |
|---|---|
| Location | Kuthiravattam, Calicut, kerala, India |
| Introduction | സംശയിക്കണ്ട, ഞാനൊരു പിരാന്തന്‍ തന്നാ.. എല്ലാരും അങ്ങനെ തന്നാ വിളിക്കണേ.. ഇന്നും ഇന്നലെയും തൊടങ്ങീതല്ല. പെറ്റ തള്ള തന്ന പേരാ.. എഴുപതുകളുടെ അവസാനത്തില്‍ കോഴിക്കോട് കോട്ടപ്പറമ്പ് ആസ്പത്രീല്‍ പേരുകേട്ട ഒരു പേറ്റ്ചി ഉണ്ടായിരുന്നൂത്രെ - സൌദാ ബീവി സൌദാബീവി പേറെടുത്തുന്നു പറഞ്ഞാ നമ്മുടെ നാട്ടുമ്പുറത്ത് കാര്കൊക്കെ വലിയ പേരാ.. ഏതായാലും നമ്മുടെ കഥാ പാത്രവും ഒരു പേരിനും പേറിനും അവിടെ തന്നെ പോയി.. ബീവി സുഖായി പെറ്റു.. ഒത്താച്ചികള്‍ കുട്ടീനെ ബീവീന്റെ തള്ളേടെ കയ്യില്‍ കൊടുത്തു.. പുള്ള കരച്ചിലോടു കരച്ചില്‍. തള്ള ആവുന്നത്ര ലാളിച്ചു നോക്കി. ഗതികെട്ട വല്യമ്മ ഒറ്റ പ്രസ്താവം.. ഇതെന്തു പിരാന്താ ദൈവമേ.. അവസാനം ലേബര്‍ റൂമിലേക്ക് തന്നെ തിരിച്ചാക്കി. ഏങ്ങലടിച്ചു അമ്മിഞ്ഞ കുടിക്കുന്ന അവന്റെ കവിളത്ത് കിള്ളിക്കൊണ്ട് ആ അമ്മ അവനു പേരിട്ടു.. പിരാന്തന്‍! |
| Interests | സ്വപ്നാടനം |
| Favorite movies | നിങ്ങളെന്നെ ഭ്രാന്തനാക്കി..! |
| Favorite books | നാറാണത്ത് ഭ്രാന്തന് |
