കുരീപ്പുഴ സുനില്‍രാജ്‌

My blogs

Blogs I follow

About me

Gender Male
Location kollam,kureepuzha
Introduction കവിത വരുന്ന വഴികള്‍ അറിയില്ല. നട്ടുച്ചക്കോ നട്ടാപാതി രാവിലോ വരാം. നാഷണല്‍ ഹൈവേയിലൂടെയും ഉള്‍നാടന്‍ വഴികളിലൂടെയും വരും. ചിലപ്പോള്‍ ഒറ്റ കുതിപ്പില്‍ തീരും. തുടങ്ങുമ്പോള്‍ തന്നെ നിന്ന് പോകുന്നവ.. പാതി വഴിയില്‍ ഉപേക്ഷിച്ചവ.. നാളുകള്‍ക്കു ശേഷം പിറകോട്ടു നടന്നു പുതുക്കിയെഴുതിയവ... എന്റെ ശൈലി എന്റെ നടത്തയുടെ താളമാണ്. ചിലപ്പോള്‍ കിതച്ചും.. ചിലപ്പോള്‍ വിറച്ചും. അതാവും എന്റെ കവിതകളുടെ സ്വഭാവവും. ഒരു സൌന്ദര്യശാസ്ത്രത്തിന്റെയും , വ്യാകരണശാസ്ത്രത്തിന്റെയും , സൈദ്ധാന്തിക ദുര്‍വാശികളുടെയും , അക്കാദമിക നിര്‍വച്ചനങ്ങളുടെയും , പരിധിയില്‍ ഒതുങ്ങുന്നതല്ല എനിയ്ക്ക് കവിത. സര്‍ഗാത്മക സമന്വയത്തിന്റെ സൌന്ദര്യമാകണം കവിത .. പഠനമുറിയുടെ ബുദ്ധിയില്‍ ചുട്ടെടുക്കുന്നതാവരുത് കവിത.. ഭൌതികതയുടെതലത്തില്‍ നിന്നും യോഗാത്മകതയുടെ ലഹരി തേടണം കവിത. യുദ്ധവും പ്രണയവും വിരഹവും ഭ്രാന്തും ഭീതിയും വേദനയും രതിയും മരണവും മറ്റും മറ്റും കവിയെ കീഴ്പെടുത്തണം. ഓരോ നഷ്ട്ടപെടലുകളും വീണ്ടെടുക്കലും കവിതയാകണം.