വികടശിരോമണി

My blogs

Blogs I follow

About me

Gender Male
Location palakkad, kerala, India
Introduction ഞാനൊരു താളവട്ടത്തിന്റെയുള്ളിലെ ജീവരേണുക്കൾ തൻ അതൃപ്തസഞ്ചാരണം.....
Interests ഒരുപാടു ന്യൂറോസിസുകൾ ഒരുമിച്ചുവന്നവൻ എന്ന് അടുത്ത സുഹൃത്തുക്കൾ പറയും.കാര്യമായി ഒന്നിനെപ്പറ്റിയും അറിയില്ലെങ്കിലും, എണ്ണിയാൽ തീരാത്തത്ര വിഷയങ്ങളിൽ കമ്പമുണ്ട്.പ്രധാനമായും സാഹിത്യം, കല, രാഷ്ട്രീയം, ചെസ്, ക്രിക്കറ്റ്, ടെന്നീസ്, ഫുഡ്ബോൾ, രംഗകലകൾ, സിനിമ, സംഗീതം, മനശ്ശാസ്ത്രം...
Favorite Movies ബൈസിക്കിൾ തീവ്സ് കണ്ടതോടെയാണ് ‘സിനിമാബോധോദയ’മുണ്ടായത്.ത്രീ കളേഴ്സ് ഓഫ് ബ്ലൂ എനിക്ക് സിനിമയല്ല ഒരു വികാരമാണ്.കണ്ടതിൽ വെച്ചേറ്റവും സ്നേഹിക്കുന്ന പടം ‘അഗ്രഹാരത്തിൽ കഴുതൈ’ മാത്രം.പിന്നെയും കുറേ പറയാം......
Favorite Music എം.ഡി.രാമനാഥനെപ്പോലെ ആരെയും ആരാധിച്ചിട്ടില്ല.നാരായണസ്വാമിയെപ്പോലെ ആരെയും സ്നേഹിച്ചിട്ടുമില്ല.ശേഷഗോപാലിനേയും മധുരമണിയേയും മുതൽ ടി.എം.കൃഷ്ണയും സഞ്ജയ് സുബ്രഹ്മണ്യവും വരെ രസിപ്പിച്ചവരാണ്.കഥകളിസംഗീതത്തിൽ ഉണ്ണികൃഷ്ണക്കുറുപ്പെന്ന ഒറ്റയാനോടായിരുന്നു എന്നും പ്രണയം.ഏറ്റവും ബഹുമാന്യസംഗീതം മാടമ്പി സുബഹ്മണ്യൻ നമ്പൂതിരിയുടേയും.വെണ്മണിയെ കേട്ടു കൊതിതീർന്നില്ല.കേശവേട്ടന്റെ പുള്ളുവൻ കളം മായ്ക്കുന്ന പുള്ളുവൻ പാട്ടിന്റെ ലഹരിയോളം ഒരു ലഹരിയുമില്ല.ഞങ്ങളുടെ നാട്ടിലെ ചാത്തപ്പേട്ടന്റെ ചെറുമക്കളിപ്പാട്ട് കേൾക്കാൻ കൊതിച്ചപോലെ മറ്റൊരു സംഗീതത്തെയും കാത്തിരുന്നിട്ടില്ല.മുത്തശ്ശി പാടിയിരുന്ന കൈകൊട്ടിക്കളിപ്പാട്ടിന്റെ ഈണങ്ങളോർക്കാതെ പോയാൽ ഞാനില്ല. ഗുലാം അലിയുടെ മുനകൂർത്ത നാദം കൊണ്ട് നിരന്തരം ഹൃദയം മുറിഞ്ഞു ചോരയൊഴുകി.ജസ്‌രാജ് എന്നും പ്രലോഭനമായിരുന്നു.തലക് മെഹ്മൂദിന്റെ പാട്ടുകേട്ടാലേ കുട്ടിക്കാലത്തുറക്കം വന്നിരുന്നുള്ളൂ എന്ന് അമ്മ.രവീന്ദ്രൻ മാഷിനേയും ഇളയരാജയേയും ഇഷ്ടം.റഹ്മാൻ സ്നേഹിപ്പിച്ചു, വെറുപ്പിച്ചു.ജെറി അമൽദേവിന്റെ തൊടുക എന്നതായിരുന്നു കുട്ടിക്കാലത്തെ സ്വപ്നം.Schoenbergന്റെ ക്ലാസിക്കൽ പോലെ മറ്റൊന്നും തലപുകപ്പിച്ചിട്ടില്ല.ലെഡ് സെപ്പലിൻ മുതൽ ഇ ബാൻഡ് വരെ കേൾക്കും.ഇതും ഇനിയും ഒരുപാടുപറയാം...
Favorite Books എന്നും ഓർക്കുന്ന വേദപുസ്തകം ഒന്നുമാത്രം, ചിന്താവിഷ്ടയായ സീത.കുഞ്ഞിരാമൻ നായരാണു കാവ്യദൈവതം.മാർകേസിന്റെ ലൌ ഇൻ ദ ടൈം ഓഫ് കോളറ, ഈവോ ആൻഡ്രീച്ചിന്റെ ബ്രിഡ്ജ് ഓൺ ദ ട്രീന എന്നിവ അരുമയായി സൂക്ഷിക്കുന്നവ.ബ്രദേഴ്സ് കാരമസോവ് വായിച്ചുണ്ടായ തലകറക്കം ഇന്നും പൂർണ്ണമായി മാറിയിട്ടില്ല.ഓർഹാൻ പാമുക്കിലാണു നിത്യഭ്രമം.ഉംബർട്ടോ എക്കോ എന്നും വിസ്മയം.വൈലോപ്പിള്ളിയെപ്പോലെ ആരും ഉള്ളിന്റെയുള്ളിൽ ചേക്കേറിയിട്ടില്ല.കാളിദാസനെ വായിച്ചുത്രസിച്ച ഭൂതകാലം.വാൽമീകി പിറകേ വന്നു.മഹാഭാരതമെന്ന മഹാപർവ്വതത്തിനു ചുവട്ടിൽ അന്തിച്ചു നിന്നു.സാർത്രും ഗ്രാംഷിയും ചിന്താരീതികളെ പൊളിച്ചെഴുതി.മാർക്സ് നിത്യവിസ്മയമായി.ദരിദ ശരിക്കും അമ്പരപ്പിച്ചു.ഭരതനും ആനന്ദവർനനും അഭിനവഗുപ്തനും വാമനനും കുറേ തലവേദനകൾ തന്നു.സി.വി.രാ‌മൻ പിള്ള, ആനന്ദ്, ഒ.വി.വിജയൻ, സേതു, മേതിൽ, മാധവിക്കുട്ടി, വികെഎൻ...എന്നിങ്ങനെയും കേസരി, കുട്ടികൃഷ്ണമാരാർ, എം.എൻ.വിജയൻ എന്നിങ്ങനേയും ഉണ്ണായിവാര്യർ, ആശാൻ, വള്ളത്തോൾ, ഇടശ്ശേരി, വൈലോപ്പിള്ളി, പി, സച്ചിതാനന്ദൻ, സുഗതകുമാരി, കക്കാട് എന്നിങ്ങനേയും മലയാളത്തിലെ രത്നഖനികളുടെ പിറകേ ചരിച്ചു.(ചെറുപ്പക്കാരുടെ പലരുടേയും കൂടെയും)......ഇതും ഇങ്ങനെ ഒരുപാടൊരുപാട് പറയാം.