വിനോദ്

My blogs

Blogs I follow

About me

Gender Male
Industry Technology
Occupation കംപ്യൂട്ടര്‍ വിദഗ്ധന്‍
Location ഗുരുവായൂര്‍,ചെന്നൈ, ഹിന്ദു, United States
Introduction ഒരു കൂട്ടുകുടുംബത്തില്‍ ജനിച്ചു അതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും അനുഭവിച്ചറിഞ്ഞ ബാല്യം . മൂന്ന് മക്കളില്‍ ഏറ്റവും ഇളയവന്‍ . ജീവിതം നന്മകളെ ഉന്നം വച്ചു കൊണ്ടുള്ളതായിരിക്കണം എന്നും മറിച്ചു ലൌകികൊപാധികളെ ലാക്കാക്കിക്കൂണ്ടുള്ളത് ആയിരിക്കരുത് എന്ന് പഠിപ്പിച്ച അച്ഛനമ്മമാര്‍ , ഗുരു തുല്യര്‍ . ഏകാന്തതയെ ഇഷ്ടപ്പെട്ടിരുന്നു ഞാന്‍ അന്നും എന്നും . ചിലപ്പോള്‍ അത് നല്ലതായും മറ്റു ചിലപ്പോള്‍ മറിച്ചും തോന്നിയിട്ടുണ്ട് . അതിനാല്‍ തന്നെ കൂടുകാര്‍ വളരെ കുറവ് . ബാല്യത്തില്‍ അച്ഛനും അമ്മമ്മയും പറഞ്ഞു തന്നിട്ടുള്ള കഥകളിലൂടെയും പുസ്തകങ്ങളിലൂടെയും പഴമയെ ഞാന്‍ വല്ലാതെ സ്നേഹിച്ചു തുടങ്ങി . എത്ര കേട്ടാലും മതിവരാത്ത പഴയ കഥകള്‍ എന്റെ ഉള്ളില്‍ ഇന്നും നിറഞ്ഞു നില്ക്കുന്നു എനിക്കെന്നു നിര്‍വൃതി ഏകിക്കൊണ്ട് . ഞാന്‍ ജനിക്കുന്നതിനു മുന്പ് സന്യസിച്ചു പോയ ചെറിയച്ചന്‍ ഉപേക്ഷിച്ചു പോയ പുസ്തകങ്ങളിലൂടെ വേദാന്ത പരിചയം . സംശയിച്ചും ഉറപ്പിച്ചും അവ പലതും ഞാന്‍ വായിച്ചു . ഒരു സന്യാസിയാകണം എന്ന അഭിലാഷം തുടങ്ങിയത് ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകം വായിച്ചതിനു ശേഷം . അത് തത്ക്കാലം വേണ്ടെന്നു വച്ചത് സ്വാമി വിവേകാനന്ദന്റെ "യോഗ ത്രയം" വായിച്ചതിനു ശേഷം . അതിലൊരു വാക്യം ഇപ്രകാരം . ഭാരതീയ ആത്മീയ അന്വേഷണ സപര്യക്ക് വിലങ്ങു തടിയാകുന്നത് വേണ്ടത്ര വൈരാഗ്യം സിദ്ധിക്കാത്ത അത്മാന്വേഷികലാണ് .
Interests വായന, പാട്ടുകള്‍ കേള്‍ക്കല്‍, കുറെ ദിവാ സ്വപ്നം കാണല്‍, സിനിമ കാണല്‍, പാട്ടു പാടല്‍ ( ആരും കേള്‍ക്കാതെ ) എന്നിവ ...
Favorite Movies സ്നേഹം, സദയം, ടി.പി ബാലഗോപാലന്‍ എം .എ, ക്ഷണക്കത്ത്, തൂവാനത്തുമ്പികള്‍, വാത്സല്യം, എന്നെന്നും കണ്ണേട്ടന്റെ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, സ്വദേശ്, ഗ്ലാഡിയേറ്റര്‍, ലൈഫ് ഇസ് ബ്യൂടിഫുള്‍, നോട്ടിന്ഗ് ഹില്ല്സ്, ബ്ലാക്ക്‌
Favorite Music റഹ്മാന്‍ പാട്ടുകള്‍, സെമി ക്ലാസിക്കല്‍, ക്ലാസിക്കല്‍ സംഗീതം
Favorite Books കാലം, നാലുകെട്ട്, രണ്ടാമൂഴം, ബാല്യകാല സ്മരണകള്‍, തപോഭൂമി ഉത്തരഖണ്ട്, കൈലാസ മാനസ സരോവര്‍ യാത്ര - ശ്രീ രാമചന്ദ്രന്‍, മൈ ട്രെക്ക് ടുവേര്‍ഡ്സ് ഉത്തര്ഖണ്ട് - സ്വാമി ചിന്മയാനന്ദ, ഷെര്‍ലക്ക് ഹോംസ് സര്‍വസ്വം ...