sadas

My blogs

About me

Location Dubai, United Arab Emirates
Introduction എറണാകുളം ജില്ലയിലെ അമ്പലമേട്‌ സ്വദേശി. കണിയത്തുപറമ്പില്‍ ഗോപാലകൃഷ്ണന്‍നായരുടെയും ഭാരതിയമ്മയുടെയും മകനായി 1962ല്‍ ജനനം. ഗവ. യു.പി. സ്കൂള്‍ പുറ്റുമാനൂര്‍, ഗവ. ഹൈസ്കൂള്‍ അമ്പലമുകള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തൃപ്പൂണിത്തുറ ഗവ. ആര്‍.എല്‍.വി. ഫൈനാര്‍ട്സ്‌ കോളജില്‍നിന്നും ശില്‍പകലയില്‍ പോസ്റ്റ്‌ ഡിപ്ലോമ നേടിയിട്ടുണ്ട്‌. കേരളത്തിലെ ചില പരസ്യ കമ്പനികളില്‍ ആര്‍ട്ടിസ്റ്റായി ജോലി നോക്കി. 1991ല്‍ ദുബായിലെത്തി പരസ്യ കലാരംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുപോരുന്നു. മണ്‍മറഞ്ഞ കഥാകാരന്‍ ടി.വി. കൊച്ചുബാവ തിരികൊളുത്തിയ 'പൂമുഖം' എന്ന സാഹിത്യ കൂട്ടായ്മയിലൂടെ ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളുമെഴുതാനുള്ള ഭാഗ്യമുണ്ടായി. 'കരിമുകള്‍' ആദ്യ നോവല്‍. ഭാര്യ അംബിക, മക്കള്‍ അഭിമന്യു, ഏകലവ്യന്‍ എന്നിവരോടൊപ്പം ദുബായില്‍ താമസിക്കുന്നു. വിലാസം: സദാശിവന്‍ അമ്പലമേട്‌, പി.ബി. നമ്പര്‍19801, ഷാര്‍ജ, യു.എ.ഇ.