എം.എച്ച്.സഹീര്‍

My blogs

Blogs I follow

About me

Gender MALE
Industry Accounting
Location Sharjah, United Arab Emirates
Interests മഴ പെയ്യുന്ന രാത്രിയില്‍ ജാലകത്തിനരുകിലിരുന്ന് ഭിത്തിയില്‍ കവിളുരുമി ഓര്‍മ്മകളുടെ മുറ്റത്തു കൂടി നടക്കാന്‍ കൊതിയാണ്‌.തമ്മില്‍ കാണുന്ന ചങ്ങാതിയോട്‌ ഒന്നു മിണ്ടാന്‍, ഒരു പീലി തുണ്ട്‌ കടം ചോദിക്കാന്‍, തല്ലു കൊള്ളാതിരിക്കാന്‍ പുസ്തകതാളില്‍ അവന്‍ ഒളിപ്പിച്ച തളിരില കട്ടെടുക്കാന്‍, മനപാഠമാക്കിയ പദ്യം മലയാളം മാഷിനോട്‌ ഈണത്തില്‍ ചെല്ലികേള്‍പ്പിക്കാന്‍, ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ ഇഷ്ടക്കാരിയ്ക്ക്‌ വേണ്ടി നിക്കറിന്റെ കീശയില്‍ കാത്ത്‌ വച്ച തേന്‍ മിഠായി കൊടുക്കാന്‍, ഉദയന്‍ ചേട്ടന്റെ സൈക്കിളിന്‌ മുന്നിലിരുന്ന് വീട്ടിലേക്ക്‌ പായാന്‍, ഉമ്മായുടെ കൈയില്‍ നിന്ന് മുളക്‌ ചമ്മന്തി ചേര്‍ത്തു കുഴച്ച ഒരുള ചോറുണ്ണാന്‍....അങ്ങെനെയങ്ങേനെ... പക്ഷെ ഇപ്പോഴും മനസ്സില്‍ മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്‌.കുട എനിക്കിഷ്ടമല്ല.നനയണം...നന്നായി നനയണം....മനസ്സ്‌ നനയുംവരെ നനയണം.
Favorite Movies നടന്മാരുടെ മുഖങ്ങള്‍ ഓര്‍മ്മപ്പെടുത്താത്ത ചിത്രങ്ങള്‍.
Favorite Music മനസ്സ്‌ ഒരു പുഴപോലെ പരന്നൊഴുകാന്‍ ഉതകുന്ന ഗാനങ്ങള്‍
Favorite Books വരികള്‍ക്കിടയില്‍ ജീവിക്കുന്ന കഥാപാത്രങ്ങളുള്ള പുസ്തകങ്ങള്‍