വി.ആര്‍.രാജേഷ്

My blogs

About me

Gender MALE
Location കൊല്ലം, കേരളം, India
Introduction എന്റെ അച്ഛന്റെ അമ്മ "അമ്പിളി അമ്മാവന്‍' മാസിക വായിച്ചു അതിലെ വിക്രമാദി ത്യന്റെയും വേതാളത്തിന്റെയും കഥകള്‍ ഒരു സിനിമ എന്ന പോലെ എനിക്ക് പറഞ്ഞു തരുമായിരുന്നു.അങ്ങനെ കഥകള്‍ കേള്‍ക്കുവാന്‍ കൊതിക്കുന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു.അച്ഛന്‍ വായനശാലയില്‍ നിന്ന് കൊണ്ട് വരുന്ന പുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുന്ന ആ ബാലന്‍ എന്നില്‍ മരിച്ചു കഴിഞ്ഞു.കണ്ണി മാങ്ങ പെറുക്കലും,ഇലയിലെ മഞ്ഞിന്‍ തുള്ളികള്‍ കണ്ണില്‍ ഒഴിച്ചും വെള്ളിത്തണ്ട് പൊട്ടിക്കലും,കുളത്തിലെ മീന്‍ പിടിക്കലും കണ്ണാരം പൊത്തി കളിക്കലും കള്ളം പറയാന്‍ പേടിക്കുന്ന നിഷ്കളങ്കനും എല്ലാവരെയും സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ആയ അവന്‍ ഒരു വിദൂര സ്വപ്നമായി എന്നില്‍ മാറിയത് ഞാന്‍ തിരിച്ചറിയുന്നു.ചതിക്കാനും കളവു പറയാനും ഞാന്‍ പഠിച്ചു കഴിഞ്ഞു.എന്നിലെ നന്മ എല്ലാം അസ്തമിച്ചിരിക്കുന്നു.ഞാന്‍ എന്നെത്തേടി അലയുക ആണ് ഇപ്പോള്‍.സൃഷ്ടിയില്‍ ദൈവം പകുതി മാത്രം തീര്‍ത്തു വച്ച് പോയ ഒന്നാണ് ഞാന്‍.ജീവിതത്തിന്റെ ഒരു അരികിലൂടെ മാത്രം പോകാന്‍ ആഗ്രഹിക്കുന്ന ഞാന്‍ എന്റെ 'കുഞ്ഞു കുഞ്ഞു' മോഹങ്ങളുമായി യാത്ര തുടരുന്നു.ഇപ്പോള്‍ ഖത്തറില്‍ അലഞ്ഞുതിരിയുന്നു.ഞാന്‍ ആരാണ് ...? ഉത്തരം കിട്ടാത്ത ചോദ്യവുമായ്‌ ഞാന്‍ നിങ്ങളോടൊപ്പം.....സഹായിക്കുമെങ്കില്‍...എന്റെ വട്ടത്തരങ്ങള്‍......ഇങ്ങനെ ഇവിടെ പോകുന്നു....: