Vinod2000

My blogs

About me

Gender Male
Industry Education
Location Kollam, Kerala, India
Introduction പേര് : വിനോദ് രാജ് , വയസ് : 26, ദേശം : ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കൊല്ലം ജില്ലയില്‍ ഭൂതകുളം എന്ന സുന്ദരമായ ഗ്രാമത്തില്‍ ...... വീട്ടില്‍ : അച്ഛന്‍, അമ്മ,അനുജത്തി ( അവളുടെ വിവാഹം കഴിഞ്ഞു ..) പ്രണയം :6,602,224,175 ജനങ്ങള്‍ അധിവസിക്കുന്ന ഈ ഭൂമിയില്‍ ,1,129,866,154 ജനങ്ങള്‍ അധിവസിക്കുന്ന ഈ ഇന്ത്യയില്‍ 31838619 ജനങ്ങള്‍ അധിവസിക്കുന്ന ഈ കേരളത്തില്‍ 2584118 ജനങ്ങള്‍ അധിവസിക്കുന്ന കൊല്ലം ദേശത്തു 9691 ജനങ്ങള്‍ അധിവസിക്കുന്ന ഭൂതക്കുളം എന്ന ദേശത്തു എന്റെ മനസു അറിയാന്‍ , എന്നെ സ്നേഹിക്കാന്‍ , എന്നെ അടുത്ത് മനസിലാക്കാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടി കാണില്ലേ...കാണുമായിരിക്കും... വിദ്യാഭാസം : with out mathematics, earth is a big zero എന്ന് വിനീതനായി പറയാന്‍ കഴിയുന്ന ഒരു ഗണിത ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥി . സാങ്കേതിക വിദ്യാഭാസം : കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ്‌ പ്രോഗ്രാമിങ്ങ് അസിസ്റ്റന്റ്. ജോലി : നാട്ടില്‍ psc യോട് നന്നായി യുദ്ധം ചെയ്തു...എല്ലാ പ്രാവശ്യവും ജയം അവര്‍ക്കായിരുന്നു...വീണ്ടും വീണ്ടും തോല്‍ക്കാന്‍ എന്റെ പേരു " ചന്തു " എന്നല്ലല്ലോ...അങ്ങനെ, ഞാന്‍ ഈ മരുഭൂമിയിലേക്കു വന്നു...ഇവിടെ The Westminster School എന്ന സരസ്വതി വിലാസത്തില്‍ ജോലി ചെയ്യുന്നു...
Favorite Movies ചിരിപ്പിക്കുകയം, ചിന്തിപ്പിക്കുകയും ചെയ്യുന്ന എല്ലാ സിനിമകളും എന്റെ പ്രിയപ്പെട്ടതാണ്...
Favorite Music മനസിന്‌ സന്തോഷം പകരുന്ന എന്തും... അത് ഏത് ഭാഷയില്‍ ആയാലും, ഏത് ഭാവത്തില്‍ ആയാലും... ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നു....എന്റെ മനസിലെ സംഗീതം അത് മാത്രമാണ്...
Favorite Books ഞാന്‍ വായന ഒരു തപസ്യ ആക്കിയിട്ടില്ല.....കുട്ടിക്കാലത്ത് വായിച്ചു തുടങ്ങിയ ബാലരമ മുതല്‍ ഇങ്ങോട്ടു ഞാന്‍ വായിച്ചാ പുസ്തകങ്ങള്‍ എല്ലാം എന്റെ പ്രിയപ്പെട്ടവയാണ്...അല്ലെന്കില്‍... എനിക്ക് പ്രിയപ്പെട്ടത് മാത്രമെ ഞാന്‍ വായിച്ചിട്ടുള്ളൂ...