രാജന്‍ വെങ്ങര
My blogs
Blogs I follow
Gender | Male |
---|---|
Industry | Business Services |
Location | ഇപ്പോള്‍ ഞാന്‍ ദുബായില്‍ ഉണ്ട്, United Arab Emirates |
Introduction | ഏതെല്ലാം വഴികള്! ജീവിതം വിരിച്ചിട്ട നടവഴികളില്‍ ഞാനെന്റെ ഭാരമിറക്കിവച്ച ഒരു പാടത്താണിപടികളുണ്ട്.മറവിയുടെ പായല്‍ പരപ്പു വന്നു മൂടിയിട്ടില്ലാത്തിടങ്ങളില്‍,ഞാന്‍ കോറിയിട്ട നഖചിത്രങ്ങളിപ്പൊഴും ചിലയിടത്തൊക്കെ തെളിവാര്‍ന്നു കാണാം.എത്രയെത്ര ചങ്ങാതിമാര്‍,എത്രയെത്ര ജീവിത സഹചര്യങ്ങള്‍!!എന്തെല്ലാം ജീവനോപധികള്‍!!നീണ്ടയീ യാത്രയിപ്പോള്‍ ഈ മണലാരണ്യത്തിലെത്തിനില്‍ക്കുന്നു.ഏതെല്ലാം വേഷപകര്‍ച്ചകള്‍,അതിജീവനത്തിനായി അണിഞ്ഞാടിയ വേഷങ്ങള്‍.. ആ നാള്‍വഴികളില്‍,കുറച്ച് നാള്‍ ഒരു സ്റ്റുഡിയോവിലുണ്ടായിരുന്നു.അന്നു കയറികൂടിയ ഫോട്ടോകമ്പം ഇപ്പൊഴും ഒഴിയാബധയായി എന്നോടൊപ്പമുള്ളതുകൊണ്ട് നിങ്ങള്‍ക്കിങ്ങനെ ഒരു ബ്ലോഗു കൂടി സഹിക്കേണ്ടി വരുന്നു.ക്ഷമിക്കുക.ആധുനിക സാങ്കേതികതയുടെ വലിയ കീറാമുട്ടികളൊന്നും അത്ര വശമില്ലാത്തതിനാല്‍ വലിയ കാഴ്ച്ചകളൊന്നും നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കില്ല.എന്നാലും,അല്‍പ്പ കൌതുകം ജനിപ്പിക്കുവാന്‍ പോന്ന കുഞ്ഞു കാഴ്ച്ചകള്‍ ഒരുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്...സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര. |
Interests | അയ്യോ അതൊന്നും പറഞ്ഞാല്‍ തീരില്ല. |
Favorite movies | ഷോലെ. |
Favorite music | സന്ധ്യ വേല. ഇതൊന്നും സിനിമയിലോ അല്‍ബത്തിലോ ഉള്ളതല്ല. എന്റെ വീടിന്റെ തൊട്ടടുത്ത കുളിയന്‍ തറയില്‍ മഴക്കലത്തു വൈകീട്ടു, സന്ധ്യക്കു് നടത്തുന്ന ചെണ്ട മേളം ആണിതു. ഒരു വശത്തു പൊടിപൊടിക്കുന്ന ചെണ്ടയുടെ മേളം ചാറ ചാറ പെയ്യാന്‍, ഓങ്ങി നില്ക്കുന്ന മഴ! ഇരുട്ടിന്റെ മേലാപ്പുമായി വരുന്ന സന്ധ്യ. അതിനിടയിള്‍ മൂളി മൂളി വന്നെത്തി കാതില്‍ പായ്യാരം പറയുന്ന കൊതുകിന്റെ ഉല്‍സാഹം. പടിഞ്ഞാറു പള്ളിയില്‍ നിന്നും ബാങ്കു വിളിയുടെ ശബ്ദം. ഇതിനപ്പുറം ഒരു നല്ല മ്യുസിക് കോമ്പൊസിഷന്‍ ഇന്നേവരെ എനിക്കനുഭവവേദ്യമായിട്ടില്ല. |
Favorite books | ഒരു പാടുണ്ടു, ശിവരാം കാരന്തിന്റെ ചൊമ്മന്റെ ധുടി,ഉറൂബിന്റെ സുന്ദരന്‍മാരും സുന്ദരികളും.,എന്‍ പി മുഹമ്മദിന്റെ എണ്ണപ്പാടം,വി കെ എന്‍ ക്രുതികള്‍,രണ്ടാംമൂഴം,ഖസാക്കിന്റെ ഇതിഹാസം,മാധവികുട്ടിയുടെ കഥകള്‍.,ചുള്ളിക്കാടു,അങ്ങിനെ അങ്ങിനെ.... |