Blogger
വിനുവേട്ടന്‍
On Blogger since: March 2007
Profile views: 19,188

My blogs

Blogs I follow

About me

GenderMale
IndustryManufacturing
OccupationProduction Planner
LocationThrissur, India
Introductionബാല്യം... അതൊരു നെട്ടോട്ടമായിരുന്നു അദ്ധ്യാപകനായ അച്ഛന്റെ ജോലിസ്ഥലങ്ങളിലൂടെ... നിളാതീരത്തെ ചൊരിമണലില്‍ ഹരിശ്രീ കുറിച്ച്‌ പനയോലയിലെ അക്ഷരങ്ങളുമായി ചങ്ങാത്തം കൂടി... പ്രാഥമിക വിദ്യാഭ്യാസം തിരൂരിനടുത്തുള്ള പുറത്തൂര്‍ പടിഞ്ഞാറെക്കരയിലെ ഗവണ്മന്റ്‌ യു.പി സ്കൂളില്‍... ശേഷം... ഒഴുകുന്ന നിളയെ കൗതുകത്തോടെ വീക്ഷിച്ച്‌ നില്‍ക്കുന്ന തിരുനാവായ ചങ്ങമ്പള്ളി കുന്നിന്‌ മുകളിലുള്ള നാവാമുകുന്ദാ ഹൈസ്കൂളില്‍... പിന്നെയും പ്രയാണം... ഹൈസ്കൂള്‍ വിദ്യാഭ്യാസം തൃശൂര്‍ പുറനാട്ടുകര ശ്രീ രാമകൃഷ്ണ ഗുരുകുലവിദ്യാമന്ദിരത്തില്‍... പ്രീഡിഗ്രിയും ഡിഗ്രിയും തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍... ഗണിതശാസ്ത്രമായിരുന്നു ഐച്ഛികവിഷയമെങ്കിലും സാഹിത്യത്തോടായിരുന്നു അഭിനിവേശം. 1984 ല്‍ സെന്റ്‌ തോമസിനോട്‌ വിട പറഞ്ഞു... പിന്നെ തട്ടകം മദിരാശിയായിരുന്നു. BDPS ല്‍ നിന്നുള്ള P.G ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സുമായി തെക്കോട്ടും വടക്കോട്ടുമുള്ള നടപ്പ്‌... ആ നടപ്പ്‌ വടക്കോട്ട്‌ വച്ചു പിടിച്ചപ്പോള്‍ നിന്നത്‌ ബോംബെയില്‍. ഒരു വര്‍ഷത്തെ ബോംബെ ഉദ്യോഗം മതിയാക്കി പിന്നെ സൗദി അറേബ്യയിലേക്ക്... 28 വർഷം നീണ്ട പ്രവാസത്തിനൊടുവിൽ ഇപ്പോൾ തൃശൂർ ജില്ലയിലെ അടാട്ട് സ്ഥിരതാമസം...
Interestsവായന ഹരമായിരുന്ന കാലമുണ്ടായിരുന്നു- ക്യാമ്പസ്‌ ജീവിതകാലത്ത്‌. മരുഭൂമിയിലെ യാന്ത്രിക ജീവിതത്തില്‍ അത്‌ ബ്ലോഗുകളില്‍ ഒതുങ്ങി നില്‍ക്കുന്നു.
Favorite moviesതനിയാവര്‍ത്തനം, കിരീടം, ആകാശദൂത്‌, ഇന്‍സ്റ്റന്റ്‌ നൂഡില്‍സ്‌ പോലെയുള്ള ഇന്നത്തെ സിനിമകള്‍ക്ക്‌ ജീവിതത്തിന്റെ ഗന്ധമില്ല.
Favorite musicവയലാര്‍-ദേവരാജന്‍, പി.ഭാസ്ക്കരന്‍-ബാബുരാജ്‌, ഒ.എന്‍.വി-എം.ബി.ശ്രീനിവാസന്‍, ജോണ്‍സന്‍ മാഷ്‌, രവീന്ദ്രന്‍ മാഷ്‍, ഔസേപ്പച്ചന്‍, ഇവരുടെയൊക്കെ അനശ്വരമായ മെലഡികള്‍
Favorite booksഒരു ദേശത്തിന്റെ കഥ, എല്ലാം മായ്ക്കുന്ന കടല്‍, പുഴ മുതല്‍ പുഴ വരെ, സ്പന്ദമാപിനികളെ നന്ദി, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍, പ്രവാസം, ഖസാക്കിന്റെ ഇതിഹാസം
Google apps
Main menu