മല്ലൂസ്‌ മാഷ്‌

My blogs

Blogs I follow

About me

Introduction ഞാനൊരു അധ്യാപകനല്ലെങ്കിലും കൂട്ടുകാരും നാട്ടുകാരും (വീട്ടുകാരൊഴികെ) എന്നെ മാഷ്‌ എന്നു വിളിക്കുന്നു. അത്രക്കും നല്ല സ്വഭാവം. ആര്‍ക്കെന്തു പ്രശ്നമുണ്ടായാലും ഞാന്‍ വലിഞ്ഞു കേറി പ്രശ്നം തീര്‍ക്കും. എന്നു വച്ചു ചങ്ങമ്പുഴ പവിത്രണ്റ്റെ ആരുമല്ല കേട്ടോ. പക്ഷെ, ടിണ്റ്റു മോന്‍ നമ്മുടെ സ്വന്തം ആളാ. ഒരു ദിവസം എണ്റ്റെ അനിയനും എന്നെ മാഷേ എന്നു വിളിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷം. ഹൊ. (അത്‌ അധികം നീണ്ടു നിന്നില്ല). പിന്നീട്‌ അനിയനും സ്ഥിരമായി എന്നെ അങ്ങനെ വിളിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്കൊരു സംശയം. എങ്ങനെ തോന്നാതിരിക്കും. പഹയന്‍ സ്കൂളില്‍ വരെ ആരെയും സാറേ, മാഷേ എന്നൊന്നും വിളിക്കാറില്ല. ഞാനവനോട്‌ ബഹുമാനത്തിണ്റ്റെ കാര്യം ചോദിച്ചപ്പൊള്‍ അവന്‍ പറയുവാ ടിക്ഷ്ണറി (Dictionary) എടുത്തു നോക്കാന്‍. നോക്കിയപ്പോഴല്ലേ മനസ്സിലായത്‌ എന്നെ വിളിക്കുന്നത്‌ ബഹുമാനം കൊണ്ടല്ല, എല്ലാര്‍ക്കും ഇംഗ്ളീഷ്‌ അറിയാവുന്നത്‌ കൊണ്ടാണെന്ന്‌. (MASH= കാലി കഞ്ഞി) അതായത്‌ പഴങ്കഞ്ഞി. എന്തായാലും നിങ്ങള്‍ ഇതാരോടും പറയല്ലേ........