പിപ്പിലാഥന്‍

My blogs

About me

Location kaashi
Links Audio Clip
Introduction എന്റെ ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല.എന്നാല്‍ സന്യാസിയേപ്പോലെ വിരക്തി നടിക്കാന്‍ ഞാന്‍ ശീലിക്കുന്നു. പുകഴ്ത്തല്‍ എനിക്കിഷ്ടമാണ്. പക്ഷേ അല്ലെന്നു ഞാന്‍ ഭാവിക്കും.എങ്കിലും ചില പുകഴ്ത്തലുകള്‍ എന്നില്‍ ജാള്യം നിറക്കാറുണ്ട്.കുതറുന്ന കുതിരയേപ്പോലെയാണ് എന്റെ മനസ്സ്. ചിലപ്പോള്‍ ഞാനതിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും സ്വയം കെട്ടഴിഞ്ഞ് അത് വെളിമ്പുറങ്ങളില്‍ മേയുമ്പോള്‍ ഞാന്‍ വല്ലാത്തൊരു സുഖമാണനുഭവിക്കുന്നത്. എന്നാല്‍ പൊടുന്നനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിച്ച ധനികനേപ്പോലെ തേള്‍ക്കുത്തേറ്റു ഞാന്‍ പിടയും. എന്റെ മാനസികവ്യാപാരങ്ങള്‍ നിങ്ങള്‍ക്ക് വായിച്ചെടുക്കാനാകുമായിരുന്നെങ്കില്‍ നിങ്ങളില്‍നിന്ന് ഒളിച്ചോടി എന്നെ ഞാനാത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നു. സ്നേഹം,കരുണ,സഹാനുഭൂതി ഇവ എന്നില്‍ വളരെ വിരളമായി മാത്രം ആവേശിക്കാറുണ്ട്...എന്നാല്‍ സ്വാര്‍ത്ഥം അതിനെയൊക്കെ പെട്ടെന്ന് കീഴടക്കിക്കളയുന്നു ...എളിയവനായല്ല , എളിയവരില്‍ എളിയവനായി അറിയപ്പെടാനാണു എനിക്കിഷ്ടം. അവിടെയും എന്റെ ഇഷ്ടം അറിയപ്പെടുക എന്നതില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അമ്മയേയും അപ്പനെയും , ഗുരുവിനേയും ഞാന്‍ ബഹുമാനം കൊണ്ട് വഞ്ചിക്കുന്നു. ഭാര്യയെയും മക്കളേയും സ്നേഹം കൊണ്ടും..ചുരുക്കത്തില്‍,ലോകത്തിലെ മറ്റെല്ലാ മനുഷ്യരേയും പോലെയാണ് ഞാനും. ഒന്നും സമ്മതിച്ചുതരില്ലെന്നുമാത്രം....! കാരണം ഞാന്‍ തികഞ്ഞ ഒരു ദുരഭിമാനിയാണ്.
Interests FINDING TRUE MEANING OF SCRIPTURES, OTHER THAN TREDITIONAL BELIEVES.
Favorite Movies PARINAYAM, SUKRUTHAM, KRISHNAGUDIYIL ORU PRANAYAKAALATHU
Favorite Music DON'T LIKE MUSIC. BUU LIKE SONGS. REASON, I BELIEVES THAT MUSIC AND SONGS ARE TWO DIFFRENT THINGS. THEASE CAN BE RELATED.
Favorite Books അനന്ദിനാല്‍ എഴുതപ്പെട്ട "മരുഭൂമികള്‍ ഉണ്ടാകുന്നത്", കേശവദേവിന്‍റെ "ഓടയില്‍നിന്ന്", വൈക്കം ചന്ദ്രശേഖരന്‍ നായരുടെ " ഗോത്രദാഹം", എന്നെ വായനശീലിപ്പിച്ച കോട്ടയം പുഷ്പനാദിന്‍റെ നോവലുകളും.

You've just inherited a manufacturing plant that specializes in plastics. What are you going to make?

WHY YOU ARE A MEMBER IN A RELIGION, THAT BELONGS TO YOU?