നിരക്ഷരൻ

My blogs

Blogs I follow

About me

Gender MALE
Industry Technology
Occupation എണ്ണപ്പാടത്ത് എഞ്ചിനീയര്‍
Location ലോകമേ തറവാട്, ഇടയ്ക്കു്‌ ദൈവത്തിന്റെ സ്വന്തം നാട്ടിലും പോകും
Introduction പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.
Interests കാലാകാലത്ത് മാറിക്കൊണ്ടിരിക്കുന്നു. പക്ഷെ, ഒരിക്കലും മാറാതെ നില്‍ക്കുന്ന ഒരു താല്‍പ്പര്യമാണ് യാത്ര. അതിനിയൊരിക്കലും മാറുകയുമില്ല.
Favorite Movies തൂവാനത്തുമ്പികള്‍, ചീനി കം, എന്നു തുടങ്ങി ഒരുപാടുണ്ട്‌. പപ്പേട്ടന്റെ സിനിമകളാണ്‌ എറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്.
Favorite Music എല്ലാ സംഗീതവും ഇഷ്ടം തന്നെ, മൂഡിനനുസരിച്ചെന്നുമാത്രം.
Favorite Books യന്ത്രം, മരുന്ന്‌, ചിദംബരസ്മരണകള്‍, സ്പന്ദമാപിനികളെ നന്ദി, അങ്ങിനെ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഒരുപാട് പുസ്തകങ്ങള്‍.

മനുഷ്യാ നീയാര്‌ ?