അംജിത്

My blogs

Blogs I follow

About me

Gender Male
Industry Engineering
Location Ernakulam, Kerala, India
Introduction വീര വീരാധി സിങ്കം.. മുപ്പാരിന്നധിപന്‍ .. ഇസങ്ങളുടെ ആചാര്യന്‍ ‍.. തികഞ്ഞ ആത്മീയ-ഭൌതിക മിശ്രിതവാദി. ഇടതു-വലതു പക്ഷങ്ങളെ ഒരുപോലെ കാലു വാരിയവന്‍ മൂരാച്ചി ബൂര്‍ഷ്വാ സോഷ്യലിസ്റ്റ്‌. അമ്പലത്തില്‍ പോവാന്‍ മടി കാണിക്കുന്ന തികഞ്ഞ ഈശ്വരഭക്തന്‍ . കയ്യില്‍ നാലു പുത്തന്‍ വന്നാല്‍ രാജാവായും, ഒന്നുമില്ലെങ്കില്‍ യാചകനായും പകര്‍ന്നാടുന്ന മഹാനടന്‍ ‍. ഒരേ സമയം മാന്യനും ആഭാസനും .. നേരെ നിന്ന് തല തിരിഞ്ഞ ലോകത്തെ തിരിച്ചും തിരിക്കാതെയും കാണുന്നവന്‍ . ഇതില്‍ കൂടുതല്‍ സ്വയം പുകഴ്ത്താന്‍ താല്പര്യമില്ലാത്തവന്‍ !!
Interests ഉറങ്ങുക, വായിക്കുക, സ്വപ്നം കാണുക...... പിന്നെ വിശക്കുംബോള് ഭക്ഷണം കഴിക്കുക...
Favorite Movies ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ഒവ്വോട്ടു എല്ലാ സിനിമയും. പിന്നെ, പണ്ട് എന്നെ ഫിസിക്സ്‌ പഠിപ്പിച്ചിരുന്ന പ്രസാദ്‌ സാര്‍ പറഞ്ഞിട്ടുണ്ടായിരുന്നു.."കിട്ടുന്നതെന്തും, വായിക്കാന്‍ പറ്റുന്ന ഭാഷയിലാണെങ്കില്‍ വായിക്കണം. കൊച്ചുപുസ്തകം പോലും.. വായിച്ചു കഴിഞ്ഞു വേണ്ടത് എടുത്തു വേണ്ടാത്തത് കളഞ്ഞേക്കണം". ഞാന്‍ അത് സ്വീകരിച്ചു. പുസ്തകങ്ങളുടെ കാര്യത്തിലും സിനിമയുടെ കാര്യത്തിലും..
Favorite Music മലയാളം ലളിത സംഗീതം. ശാസ്ത്രീയ സംഗീതം (തിരഞ്ഞെടുക്കപ്പെട്ടവ), ഉപകരണ സംഗീതം. നല്ല അര്‍ത്ഥവും, ഈണവും ഉള്ള പുതിയ ചലച്ചിത്ര ഗാനങ്ങള്‍, എനിക്ക് മനസ്സിലാവുന്ന അര്‍ത്ഥവും, ഈണവും, ഭാവവും ഉള്ള അന്യ ഭാഷാ (ഹിന്ദി, തമിഴ്, തെലുങ്ക്, ആംഗലേയം) ഗാനങ്ങള്‍.
Favorite Books വിടരാത്ത പൂവിന്റെ നുകരാത്ത തേനിനും, പാടാത്ത പാട്ടിന്റെ കേള്‍ക്കാത്ത ഈണത്തിനും മാധുര്യമേറുന്ന ഈ നാട്ടില്‍, ഈയുള്ളവനും ഏറെ പിടിച്ചത് എഴുതാത്ത പുസ്തകങ്ങളുടെ വായിയ്കാത്ത അധ്യായങ്ങളാണ് എന്നതില്‍ വിരോധാഭാസമൊന്നുമില്ലല്ലോ? പിന്നെ പറഞ്ഞു വരുമ്പോള്‍ വി.കെ. എന്നിനെ ഗുരുസ്ഥാനത്തും, ബഷീറിനെ ഗുഗ്ഗുരു സ്ഥാനത്തും കാണുന്നു എന്നെ ഉള്ളൂ. എംടിയെ എനിക്ക് കണ്ണില്‍ കണ്ണ് കൂടാ..ചില തിരക്കഥകള്‍ ഒഴിച്ചാല്‍. പിന്നെ മലയൂറ്റൂരിനെ സഹിക്കും. ലളിതാംബികാ അന്തര്ജ്ജനതിനോട് ബഹുമാനമാണ്. തകഴിയെ വിട്ടു നിന്ന് കണ്ടാദരിക്കും.

What's the most amount of sand you've ever had in your swimming trunks?

a fistful